ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി

253 പോയിന്‍റോടെയാണ് തൈച്ചി സ്വർണം സ്വന്തമാക്കിയത്.
Asian Games: Elavenil Valarivan hits the mark; India wins second silver

എളവേനിൽ വാളറിവൻ

Updated on

നഗോയ: ഏഷ്യൻ ഗെയിംസിന്‍റെ ആദ്യ ദിനം തന്നെ രണ്ടു വെള്ളി മെഡലുകൾ നേടി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത മത്സരത്തിലൂടെ എളവേനിൽ വാളറിവൻ ആണ് രണ്ടാം വെള്ളി സമ്മാനിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇന10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ വെള്ളി നേടിയ ഇന്ത്യൻ വനിതകളുടെ സംഘത്തിലും എളവേനിൽ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയായ എളവേനിൽ അവസാന നിമിഷത്തിൽ ജപ്പാന്‍റെ ഹിനാത തൈച്ചിയോട് പരാജയപ്പെട്ടതോടെയാണ് സ്വർണമെഡൽ സ്വപ്നം പൊലിഞ്ഞത്. 252.4 പോയിന്‍റോടെയാണ് എളവേനിൽ വെള്ളി നേടിയത്. ഗോൾഡ് മെഡൽ ജേതാവിനേക്കാൾ വെറും 0.6 പോയിന്‍റ് മാത്രം പുറകിലാണ് എളവേനിൽ. 253 പോയിന്‍റോടെയാണ് തൈച്ചി സ്വർണം സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോ ജിൻ 230.4 പോയിന്‍റോടെ വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് വ്യക്തിഗത ഇനത്തിൽ ആദ്യമായാണ് 27കാരിയായ എളവേനിൽ വെള്ളി നേടുന്നത്. 2018ൽ ജക്കാർത്തയിലും 2022 ഹാങ്സൂയിലും നടന്ന മത്സരങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടിയിരുന്നില്ല.

2025ലെ വേൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. ഫൈനലിൽ മത്സരിക്കുന്നിതിൽ കുറച്ചു കൂടി പരിശീലിക്കേണ്ടതുണ്ടെന്നാണ് തനിക്കിപ്പോൾ തോന്നുന്നതെന്നും തനിക്കാവുന്നതിന്‍റെ പരമാവധി നൽകിയെന്നും അതിനു ഫലമുണ്ടായെന്നും എളവേനിൽ മത്സരത്തിനു ശേഷം പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com