അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

അവസാന ശ്രമത്തിൽ 6.55 മീറ്റർ ദൂരം ചാടിയ ചൈനീസ് താരം യിങ്ഗിങ് ഹുവാങ്ങിനാണ് സ്വർണം ലഭിച്ചിരിക്കുന്നത്.
Gold lost at the last moment; Ancy Sojan wins silver in long jump

ആൻസി സോജൻ

Updated on: 

നഗോയ: എഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ വെള്ളി നേടി ആൻസി സോജൻ. അവസാന നിമിഷത്തിലാണ് ആൻസിയുടെ സ്വർണസ്വപ്നം മങ്ങിപ്പോയത്. 6.53 മീറ്ററാണ് ആൻസിയുടെ മികച്ച ദൂരം. അവസാന ശ്രമത്തിൽ 6.55 മീറ്റർ ദൂരം ചാടിയ ചൈനീസ് താരം യിങ്ഗിങ് ഹുവാങ്ങിനാണ് സ്വർണം ലഭിച്ചിരിക്കുന്നത്.

ആറാം ശ്രമത്തിലാണ് ചൈനീസ് താരം ആൻസിയെ മറി കടന്നത്. കഴിഞ്ഞ തവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയിരുന്നത്. ചൈനയുടെ ഹുവാങ്, തൻ മെൻഗ്വി എന്നിവർക്കാണ് മൂന്നും നാലും സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത്.

കാറ്റും മഴയുമുള്ള അന്തരീക്ഷമായിരുന്നിട്ടും ആൻസി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വനിതകളുടെ ലോങ് ജമ്പിൻ അഞ്ജു ബോബി ജോർജ് മാത്രമാണ് സ്വർണം നേടിയിരിക്കുന്നത്. 2002ലെ ഏഷ്യൻ ഗെയിംസിലാണ് അഞ്ജുവിന് സ്വർണം ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com