

ആക്വിബ് നബി
ന‍്യൂഡൽഹി: രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ ജമ്മു പേസർ ആക്വിബ് നബിയെ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ഇപ്പോഴിതാ ഒടുവിൽ ഇന്ത‍്യൻ ടീമിന്‍റെ നെറ്റ് ബൗളറായി താരത്തിന് വിളിയെത്തിയിരിക്കുകയാണ്. ജൂൺ 6ന് ആണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്മൻ ഗില്ലാണ് ഇന്ത‍്യയെ നയിക്കുന്നത്.
ആക്വിബിനെ കൂടാതെ മറ്റ് അഞ്ച് പേരെയും നെറ്റ് ബൗളർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. 2025-26 സീസണിൽ 60 വിക്കറ്റുകളായിരുന്നു ആക്വിബ് വീഴ്ത്തിയത്. ഇത്രയധികം വിക്കറ്റുകൾ വീഴ്ത്തിയിട്ടും സെലക്റ്റർമാർ പരിഗണിച്ചത് പേസർ ഗുർണൂർ ബ്രാറിനെയായിരുന്നു. ഇതോടെ ആക്വിബിന് ടീമിൽ ഇടം നഷ്ടമായി.