'ഓസീസിന്‍റെ മധുരപ്രതികാരം'; രണ്ടാം ടെസ്റ്റിൽ‌ ബംഗ്ലാദേശിനെ തകർത്ത് അനായാസ ജയം

ഒരിന്നിങ്സിനും 51 റൺസിനുമാണ് ഓസീസ് വിജയിച്ചത്
Australia vs bangladesh 2nd test match updates

മത്സരത്തിൽ നിന്നും

Updated on

മക്കായ്: ബംഗ്ലാദേശേിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസീസിന് ജയം. ഒരിന്നിങ്സിനും 51 റൺസിനുമാണ് ഓസീസ് വിജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര 1-1ന് സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ 210 റൺസിന് പുറത്തായ ഓസീസ് ബംഗ്ലാദേശിനെ 95 റൺസിന് ഓൾഔട്ടാക്കി.

ഓസ്ട്രേലിയക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ്, നേഥൻ ലിയോൺ എന്നിവർ 3 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കു വേണ്ടി 105 പന്തിൽ നിന്നും 10 ബൗണ്ടറി ഉൾപ്പടെ 67 റൺസ് അടിച്ചെടുത്ത കാമറൂൺ ഗ്രീനാണ് ടീമിന്‍റെ ടോപ് സ്കോറർ.

ഗ്രീന് പുറമെ സ്റ്റാർ താരം സ്റ്റീവ് സ്മിത്ത് 74 പന്തിൽ 42 റൺസും നേഥൻ ലിയോൺ 62 പന്തിൽ 32 റൺസും നേടി പുറത്തായി. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് 22 റൺസ് മാത്രമാണ് അടിച്ചെടുത്തത്.

ജേക്ക് വെതറാൾഡിന് പകരക്കാരനായെത്തിയ മാറ്റ് റെൻഷോയ്ക്ക് തിളങ്ങാനായില്ല. 10 പന്തിൽ നിന്നും 8 റൺസ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം. അലക്സ് കാരിയും (5) ബ‍്യൂ വെബ്സ്റ്ററും (0) അടക്കമുള്ള താരങ്ങളും നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് 210 റൺസിലേക്ക് കൂപ്പുകുത്തിയത്.

ബംഗ്ലാദേശിനു വേണ്ടി ഷൊറിഫുൾ ഇസ്‌ലാം 7 വിക്കറ്റ് വീഴ്ത്തിയപ്പോൾ ടാസ്കിൻ അഹ്മദ്, തായ്‌ജുൾ ഇസ്‌ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ലീഡെടുക്കാൻ ബാറ്റേന്തിയ ബംഗ്ലാദേശിന് മികച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ (31), മുഷ്ഫിഖുർ റഹീം(29 നോട്ടൗട്ട്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റുതാരങ്ങൾ എല്ലാവരും നിരാശപ്പെടുത്തി. ആദ‍്യമായാണ് ടെസ്റ്റിൽ ബംഗ്ലാദേശ് രണ്ട് ഇന്നിങ്സുകളിലും 100 റൺസിന് താഴെ പുറത്താകുന്നത്. രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്‍റെ പ്രകടനമാണ് ഓസീസിന് ജയം സമ്മാനിച്ചത്. തന്‍റെ കരിയറിൽ നാലാം തവണയാണ് സ്റ്റാർക്ക് ടെസ്റ്റിൽ ഒരു മത്സരത്തിൽ നിന്നും 10 വിക്കറ്റ് നേടുന്നത്.

logo
Metro Vaartha
www.metrovaartha.com