ഓപ്പണറായി മാറ്റ് റെൻഷോ, സ്റ്റാർ ഓൾറൗണ്ടർ തിരിച്ചെത്തും; മൂന്നാം ടെസ്റ്റിനു മുൻപ് ഓസീസ് ടീമിൽ മാറ്റം

സ്പിന്നർ‌ നേഥൻ ലിയോണും ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ
Australia vs South africa 3rd test

മാറ്റ് റെൻഷോ

Updated on: 

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേരിട്ട പരാജയത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് ഓസ്ട്രേലിയൻ ടീം. എന്നാലിപ്പോഴിതാ കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ഓസീസ് ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ സ്പോർട്സ് മാധ‍്യമമായ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം പരുക്ക് ഭേദമായി ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മൂന്നാം ടെസ്റ്റ് ടീമിലെ പ്ലെയിങ് ഇലവനിലുണ്ടാകുമെന്നാണ്.

അതേസമയം, സ്പിന്നർ‌ നേഥൻ ലിയോണും ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് കോഡ്സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പേസർമാർക്കാണ് ഓസ്ട്രേലിയ മുൻഗണന നൽകുന്നത്. അതിനാൽ നേഥൻ ലിയോണിനു പകരം സ്കോട് ബോലൻഡായിരിക്കും പ്ലെയിങ് ഇലവനിൽ കളിക്കുക.

കഴിഞ്ഞ രണ്ട് ടെസ്റ്റിലും കാര‍്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിക്കാതെ വന്ന നിക് മാഡിൻസണെ പുറത്താക്കിയേക്കും. ഈ പരമ്പരയിലെ നാലു ഇന്നിങ്സുകളിൽ നിന്നും 14.00 ശരാശരിയിൽ 56 റൺസ് മാത്രമാണ് താരത്തിന് ആകെ നേടാനായത്.

പകരം മാറ്റ് റെൻഷോയെ ഓപ്പണറായി ഇറക്കാനാണ് ഓസീസിന്‍റെ പദ്ധതി. മാർനസ് ലബുഷെയ്നെ മൂന്നാം നമ്പറിൽ തുടർന്നേക്കും. എന്നാൽ ബ‍്യു വെബ്സ്റ്ററിന്‍റെ ബാറ്റിങ് പൊസിഷൻ സംബന്ധിച്ച് വ‍്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com