ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

റിയാൻ റിക്കിള്‍ട്ടണ്‍ പൊരുതിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല
australia vs south africa australia beat south africa

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

Updated on

ഡാര്‍വിന്‍ (ഓസ്ട്രേലിയ): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആ‌ദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 17 റണ്‍സ് ജയം. കങ്കാരുക്കൾ‌ മുന്നിൽവച്ച 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റിയാൻ റിക്കിള്‍ട്ടണ്‍ (55 പന്തില്‍ 71) പൊരുതിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല.

ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷ്വിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ആഡം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടിം ഡേവിഡിന്‍റെ (52 പന്തില്‍ 83) പോരാട്ടമാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. കാമറൂണ്‍ ഗ്രീന്‍ (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വേന മഫാക്ക നാല് വിക്കറ്റ് വീഴ്ത്തി.

australia vs south africa australia beat south africa
ഓസ്ട്രേലിയൻ പ്രതീക്ഷകളിലെ സിംഗപ്പുർ ഗോൾഡ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com