വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരം എന്തുകൊണ്ട് തോറ്റു? കാരണം വ‍്യക്തമാക്കി ബാബർ അസം

മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാൻ മസൂദിന് മത്സരത്തിനിടെ പരുക്കേറ്റത് ടീമിനെ ബാധിച്ചുവെന്നാണ് ബാബർ പറയുന്നത്
babar azam explains why pakistan loss to west indies in 1st test

ബാബർ അസം

Updated on

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 90 റൺസിന് തോൽവി ഏറ്റുവാങ്ങിയതിന്‍റെ കാരണം വ‍്യക്തമാക്കി പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ബാബർ അസം. മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാൻ മസൂദിന് മത്സരത്തിനിടെ പരുക്കേറ്റത് ടീമിനെ ബാധിച്ചുവെന്നാണ് ബാബർ പറയുന്നത്.

'ന‍്യൂ ബോളിൽ ബാറ്റ് ചെയ്യുമ്പോൾ ആദ‍്യ 20 ഓവർ പിടിച്ചു നിൽക്കണം, കൂട്ടുകെട്ടുണ്ടാക്കണം, പിന്നീട് വളരെ എളുപ്പത്തിൽ ബാറ്റ് ചെയ്യാനാകും. എന്നാൽ ഞങ്ങൾക്ക് കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ല.

ഞങ്ങൾ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. എന്നാൽ ഒരു ബാറ്റിങ് നിര എന്ന നിലയ്ക്ക് ഞങ്ങൾ മികച്ച നിലയിലെത്തിയില്ല. ന‍്യൂബോളിന് മൂവ്മെന്‍റ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതിനാൽ അതിനു വേണ്ടി തയാറെടുത്തിരുന്നു. പക്ഷേ അവർ വളരെ നന്നായി പന്തെറിഞ്ഞു. സാഹചര‍്യങ്ങൾ നന്നായി ഉപയോഗിച്ചു. തീർച്ചയായും തെറ്റുകൾ പരിഹരിക്കാൻ സാധിക്കുന്നതിനാൽ ഞങ്ങൾ ഒരുമിച്ച് ഇക്കാര‍്യങ്ങൾ ചർച്ച ചെയ്യും. അവ തിരുത്താനും പരമാവധി ശ്രമിക്കും'. ബാബർ പറഞ്ഞു.

രണ്ടാം ഇന്നിങ്സിൽ 181 റൺസിന് വെസ്റ്റ് ഇൻഡീസിനെ പുറത്താക്കിയ പാക്കിസ്ഥാന് 211 റൺസ് മാത്രമാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ജെയ്ഡൻ സീൽസിന്‍റെ നേതൃത്വത്തിലുള്ള പേസ് ആക്രമണത്തിനു മുന്നിൽ പാക്കിസ്ഥാന്‍റെ ടോപ് ഓർഡർ തകരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ര

ണ്ടാം ഇന്നിങ്സിൽ ബാബർ അസം പുറത്താകാതെ 58 റൺസ് അടിച്ചെടുത്തിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ പാക്കിസ്ഥാൻ. ഒമ്പതാം വിക്കറ്റിൽ മുഹമ്മദ് അബ്ബാസിനൊപ്പം ചേർന്ന് 49 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജെയ്ഡൻ സീൽസ് അബ്ബാസിനെ പുറത്താകികൊണ്ട് വെസ്റ്റ് ഇൻഡീസിന് വിജയം നേടികൊടുത്തു.

logo
Metro Vaartha
www.metrovaartha.com