'പീകാച്ചു' ലുക്കിൽ ബാബർ അസമിന്‍റെ മഞ്ഞ ജേഴ്സി; ആരാധകർക്കിടയിൽ ട്രോൾ മഴ

സ്റ്റാർ‌ ബാറ്റർ ബാബർ അസം നയിക്കുന്ന ടീമിന്‍റെ മഞ്ഞ നിറത്തിലുള്ള ജേഴ്സിയെ പ്രശസ്ത കാർട്ടൂൺ പരമ്പരയിലെ കഥാപാത്രമായ പീകാച്ചുവിനോടാണ് ചിലർ ഉപമിച്ചിരിക്കുന്നത്
babar azam in peshawar zalmi jersey; fans roast

പിഎസ്എൽ ടീമായ പെഷവാർ സാൽമിയുടെ ജേഴ്സി അണിഞ്ഞ് ബാബർ അസം

Updated on

കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിന്‍റെ 11ാം സീസൺ ആരംഭിക്കാൻ ഇനി 6 ദിവസം മാത്രമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളുടെയും ജേഴ്സികൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

എന്നാൽ ലീഗിലെ 2017ലെ കിരീട ജേതാക്കളായിരുന്ന പെഷവാർ സാൽമിയുടെ ജേഴ്സി ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സ്റ്റാർ‌ ബാറ്റർ ബാബർ അസം നയിക്കുന്ന ടീമിന്‍റെ മഞ്ഞ നിറത്തിലുള്ള ജേഴ്സിയെ പ്രശസ്ത കാർട്ടൂൺ പരമ്പരയിലെ കഥാപാത്രമായ പീകാച്ചുവിനോടാണ് ചിലർ ഉപമിച്ചിരിക്കുന്നത്.

ജേഴ്സിയുടെ പ്രധാന നിറം മഞ്ഞയാണെങ്കിലും ഇലക്ട്രിക് ഷോക്ക് പോലുള്ള ആനിമേഷൻ ജേഴ്സിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ ജേഴ്സി ഇതിലും ഭേദമാണെന്നും ഇത് ഡിസൈൻ ചെയ്തവരെ 75 വർഷത്തേക്ക് വിലക്കണമെന്നുമാണ് ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്. 2021നു ശേഷം ഫൈനലിൽ പ്രവേശിക്കാത്ത ടീമാണ് പെഷവാർ സാൽമി. ബാബർ അസമിന്‍റെ നിലവിലെ ഫോം ടീമിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

logo
Metro Vaartha
www.metrovaartha.com