ആഭ‍്യന്തര ക്രിക്കറ്റിലും ക്ലച്ച് പിടിക്കാതെ ബാബർ; റൺവരൾച്ച തുടരുന്നു

പ്രസിഡന്‍റ് കപ്പ് ടൂർണമെന്‍റിൽ ഖാൻ റിസർച്ച് ലബോറട്ടറീസിനെതിരായ മത്സരത്തിൽ 20 പന്തുകൾ നേരിട്ട താരത്തിന് ആകെ 12 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്
babar azam poor form continues in domestic cricket too

ബാബർ അസം

Updated on: 

ഇസ്‌ലാമാബാദ്: നീണ്ട 6 വർഷങ്ങൾക്ക് ശേഷം ആഭ‍്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയിട്ടും മോശം പ്രകടനം തുടർന്ന് പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ബാബർ അസം. പ്രസിഡന്‍റ് കപ്പ് ടൂർണമെന്‍റിൽ ഖാൻ റിസർച്ച് ലബോറട്ടറീസിനെതിരായ മത്സരത്തിൽ 20 പന്തുകൾ നേരിട്ട താരത്തിന് ആകെ 12 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്.

ഓയിൽ ആൻഡ് ഗാസ് ഡെവലപ്മെന്‍റ് കമ്പനി ലിമിറ്റഡിനു( ഒജിഡിസിഎൽ) വേണ്ടി കളിച്ച ബാബറിനെ മത്സരത്തിന്‍റെ 13ാം ഓവറിൽ അർഷാദ് ഇഖ്‌ബാലാണ് പുറത്താക്കിയത്. പുറത്താകുന്നതിന് മുൻപ് രണ്ട് ബൗണ്ടറികൾ അടിച്ചെടുക്കാൻ ബാബറിന് സാധിച്ചിരുന്നു. തുടർന്ന് അർഷാദ് ഇഖ്‌ബാൽ എറിഞ്ഞ ഒരു ഉഗ്രൻ ബൗൺസറിലാണ് ബാബർ പുറത്തായത്. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന പരമ്പരയിലും ബാബർ പേസർ ജോഫ്രാ ആർച്ചർ എറിഞ്ഞ ബൗൺസറിൽ പുറത്തായിരുന്നു.

ഇതോടെ ഒജിഡിസിഎൽ 4 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ 2022ന് ശേഷം ഒരു സെഞ്ചുറി പോലും നേടാനാവാത്ത താരമാണ് ബാബർ. 2023ന് ശേഷം 30.43 മാത്രമാണ് ബാബറിന്‍റെ ബാറ്റിങ് ശരാശരി. 39 ഇന്നിങ്സുകളിൽ നിന്നും ആകെ നേടിതാകട്ടെ 8 അർധസെഞ്ചുറികൾ മാത്രം. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നേടിയ 88 റൺസാണ് താരത്തിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ദയനീയമായി പരാജ‍യപ്പെട്ടതിനു പിന്നാലെയാണ് സീനിയർ താരങ്ങൾ അടക്കമുള്ളവർ ആഭ‍്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറായത്. സൈബർ ക്രൈം ഏജൻസിയുടെ അന്വേഷണം നടക്കുന്നതിനാൽ ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാൻ എന്നിവർ ഇത്തവണത്തെ പ്രസിഡന്‍റ് കപ്പിൽ കളിക്കുന്നില്ല.

logo
Metro Vaartha
www.metrovaartha.com