ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് സസ്പെൻഷൻ

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ പൂനിയ വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണം.
ബജ്റംഗ് പൂനിയ
ബജ്റംഗ് പൂനിയ

ന്യൂഡൽഹി: ഗുസ്തി താരം ബജ്‌രംഗ് പൂനിയയെ സസ്പെൻഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻ‌സി(നാഡ)യാണ് താരത്തെ സസ്പെൻഡ് ചെയ്തത്. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ പൂനിയ വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണം. ഉത്തേജക മരുന്നു നിയമങ്ങൾ താരം ലംഘിച്ചെന്നും ആരോപണമുണ്ട്. നേരത്തെ കുറ്റപത്രം നൽകാഞ്ഞതിനെത്തുടർന്ന് പൂനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും സസ്പെൻഷൻ. താരത്തിന് നേരിട്ട് അറിയിപ്പ് ലഭിച്ചതായി അഭിഭാഷകൻ സ്ഥിരീകരിച്ചു.

Trending

No stories found.

Latest News

No stories found.