അഫ്ഗാനിസ്ഥാനെതിരേ ഹാട്രിക്ക് പ്രകടനം; ഐസിസി റാങ്കിങ്ങിൽ ഇന്ത‍്യൻ താരങ്ങളെ പിന്തള്ളി ബംഗ്ലാദേശ് താരത്തിന് മുന്നേറ്റം

ഇന്ത‍്യൻ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ എന്നിവരെ പിന്തള്ളികൊണ്ടാണ് ഹസൻ മഹ്മൂദ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്
Hat-trick performance against Afghanistan; Bangladeshi player surges ahead, overtaking Indian stars in ICC rankings

ഹസൻ മഹ്മൂദ്

Updated on: 

ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഹാട്രിക്ക് നേടിയതിനു പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദ്. 27 കാരനായ ഹസൻ നിലവിൽ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ 38ാം സ്ഥാനത്താണ്. ഇന്ത‍്യൻ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ എന്നിവരെ പിന്തള്ളികൊണ്ടാണ് താരത്തിന്‍റെ നേട്ടം.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളാണ് ഹസൻ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാൻ ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയക്കെതിരേ ഓഗസ്റ്റിൽ നടന്ന ടെസ്റ്റ് പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അന്ന് 13 വിക്കറ്റുകളാണ് താരം പിഴുതത്.

അതിനു മുൻപ് കളിച്ച ലങ്ക പ്രീമിയർ ലീഗിൽ 3 ടി20 മത്സരങ്ങളിൽ നിന്നും 5 വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വർഷം നടന്ന അയർലൻഡ് ടെസ്റ്റ് പരമ്പരയിലും താരം 2 വിക്കറ്റ് നേടിയിരുന്നു. സിംബാബ്‌വെയ്ക്കെതിരേ ജൂലൈയിൽ നടന്ന മത്സരത്തിൽ മാത്രമാണ് താരത്തിന് വിക്കറ്റ് ലഭിക്കാതിരുന്നത്.

നിലവിൽ 865 റേറ്റിങ് പോയിന്‍റുകളുമായി ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ് ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഹസനു പുറമെ അദ്ദേഹത്തിന്‍റെ സഹ താരം ഇബാദത് ഹൊസൈനും റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 7 വിക്കറ്റുകൾ വീഴ്ത്തിയതോടെ 11 സ്ഥാനം മുന്നേറി 325 റേറ്റിങ് പോയിന്‍റുകളുമായി താരം 67ാം സ്ഥാനത്തെത്തി.

logo
Metro Vaartha
www.metrovaartha.com