പിസിബിയുടെ ആവശ‍്യം തള്ളി ഐസിസി; ബംഗ്ലാദേശ്- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി

സെപ്റ്റംബർ‌ 25നാണ് പാക്കിസ്ഥാൻ ബംഗ്ലാദേശ് സൂപ്പർ ഫോർ മത്സരം
bangladesh vs pakistan asia cup match; andy pycroft stand as match referee

ആൻഡി പൈക്രോഫ്റ്റ്

Updated on

ദുബായ്: ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ബംഗ്ലാദേശിനെതിരായ പാക്കിസ്ഥാന്‍റെ മത്സരത്തിൽ ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി ഐസിസി നിയോഗിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ആവശ‍്യം തള്ളിയാണ് ഐസിസി പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി നിയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ‌ 25നാണ് പാക്കിസ്ഥാൻ ബംഗ്ലാദേശ് സൂപ്പർ ഫോർ മത്സരം.

ഞായറാഴ്ച നടക്കുന്ന ഇന്ത‍്യ പാക് മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി. കഴിഞ്ഞ ഇന്ത‍്യ പാക് മത്സരത്തിനു പിന്നാലെ ഇന്ത‍്യൻ താരങ്ങൾ ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

bangladesh vs pakistan asia cup match; andy pycroft stand as match referee
പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കില്ലെന്ന് ഐസിസി

ഇതേത്തുടർന്ന് യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയെങ്കിലും പിന്നീട് അനുനയിപ്പിച്ചതിനെത്തുടർ‌ന്ന് പാക്കിസ്ഥാൻ ടീം മത്സരത്തിനിറങ്ങുകയായിരുന്നു. ബഹിഷ്കരണ ഭീഷണി മുഴക്കിയതിൽ ഐസിസി പാക്കിസ്ഥാനെതിരേ നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com