പന്തിൽ വീണ്ടും തുപ്പൽ പുരളും; വിലക്ക് നീക്കി ബിസിസിഐ

ഐപിഎൽ ടീം ക്യാപ്റ്റൻമാരുടെ മുംബൈയിൽ ചേർന്ന യോഗം അനുകൂലിച്ചതോടെയാണ് ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.
BCCI lifts ban over polishing ball with saliva

പന്തിൽ വീണ്ടും തുപ്പൽ പുരളും; വിലക്ക് നീക്കി ബിസിസിഐ

Updated on

മുംബൈ: ക്രിക്കറ്റ് പന്തിൽ തുപ്പൽ പുരട്ടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐ നീക്കി. ഐപിഎല്ലിൽ ഇതു പ്രാബല്യത്തിൽവരും. ഉമിനീർ വിലക്ക് നീക്കുന്നതിനെ, ഐപിഎൽ ടീം ക്യാപ്റ്റൻമാരുടെ മുംബൈയിൽ ചേർന്ന യോഗം അനുകൂലിച്ചതോടെയാണ് ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.

യോഗത്തിൽ ഭൂരിഭാഗംപേരും വിലക്ക് നീക്കുന്നതിനെ പിന്തുണയ്ക്കുകയായിരുന്നു. പന്തിന്‍റെ തിളക്കം കൂട്ടാൻ തുപ്പൽ പുരട്ടുന്ന പഴഞ്ചൻ രീതി കോവിഡ് കാലത്താണ് ഐസിസി നിരോധിച്ചത്. പിന്നീട് നിരോധനം സ്ഥിരമാക്കി. ഐപിഎല്ലിലും ഐസിസി വിലക്ക് പ്രാബല്യത്തിലാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com