കോലിയും രോഹിത്തും താഴേക്ക്; രണ്ട് കോടി രൂപ വീതം വെട്ടിക്കുറയ്ക്കാൻ ബിസിസിഐ

ഓൾ ഫോർമാറ്റ് പ്ലേയേഴ്സിനുള്ളതാണ് എപ്ലസ് കാറ്റഗറി.
BCCI likely to deduct 2 crore from rohit an kohli

രോഹിത് ശർമ, വിരാട് കോലി

Updated on

ന്യൂഡൽഹി: പുതിയ വാർഷിക കരാറിൽ വിരാട് കോലിയെയും രോഹിത് ശർമയെയും താഴേക്ക് ഇറക്കാൻ ഒരുങ്ങി ബിസിസിഐ. ഇതു പ്രകാരം ഇരുവരെയും പ്രതിഫലത്തിൽ വർഷം രണ്ടു കോടി രൂപയുടെ കുറവായിരിക്കും ഉണ്ടായിരിക്കുക. രോഹിതും കോലിയും ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതോടെയാണ് പുതിയ കരാർ മാറ്റത്തിനായി ബിസിസിഐ ഒരുങ്ങുന്നത്. എല്ലാ വർഷവും കളിക്കാരെ നാലു കാറ്റഗറികളിലായി തിരിച്ചാണ് ‌ബിസിസിഐ കരാർ നൽകാറുള്ളത്. എപ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചിരിക്കുന്നത്. ഓരോ കാറ്റഗറിയിൽ ഉള്ളവർക്കും നിശ്ചിത തുക പ്രതിഫലമായും നിശ്ചയിച്ചിട്ടുണ്ട്. ‌താരങ്ങൾ എത്ര മാച്ചുകൾ കളിച്ചിട്ടുണ്ടെന്ന് നോക്കാതെയാണ് ഈ തുക നൽകാറുള്ളത്. മാച്ച് ഫീ വരുമാനത്തിനു പുറകേയാണ് ഈ തുകയും നൽകുന്നത്. പരിശീലകനും ടീം ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റിയും ചേർന്നാണ് കാറ്റഗറി തിരിക്കാറുള്ളത്.

സാധാരണയായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ് ഉയർന്ന കാറ്റഗറിയിൽ ഉൾപ്പെടാറുള്ളത്. ഓൾ ഫോർമാറ്റ് പ്ലേയേഴ്സിനുള്ളതാണ് എപ്ലസ് കാറ്റഗറി. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഈ കാറ്റഗറിയിലേക്ക് ഉയർത്തപ്പെടാൻ സാധ്യതയുണ്ട്.

മറ്റൊന്ന് സ്ഥിരതയാർന്ന പ്രകടനമാണ്. ഫിറ്റ് അല്ലാത്ത താരങ്ങളെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റാറുണ്ട്. ഏറ്റവും താഴെയുള്ള സി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനായി ഒരു താരം നിശ്ചിത എണ്ണം കളികളിൽ പങ്കെടുത്തിരിക്കണം. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ഡൊമസ്റ്റിക് ക്രിക്കറ്റിലും പങ്കാളിത്തം ഉറപ്പാക്കുന്നതാണ് കരാർ. ഈ നിയമവുമായി ഒത്തു പോകാഞ്ഞതിനാലാണ് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കരാറിൽ നിന്ന് ഒഴിവാക്കിയത്.

നിലവിൽ എപ്ലസ് കാറ്റഗറിയിലാണ് വിരാട് കോലിയും രോഹിത് ശർമയും. പക്ഷേ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നും ഇരുവരും വിരമിച്ചതിനാൽ എ കാറ്റഗറിയിലേക്ക് താഴ്ത്തുമെന്നാണ് റിപ്പോർട്ടുകൾ. എപ്ലസ് കാറ്റഗറി കരാറിന് 7 കോടി രൂപയാണ് നൽകുന്നതെങ്കിൽ എ കാറ്റഗറിയിൽ പെടുന്നവർക്ക് 5 കോടി രൂപയാണ് പ്രതിഫലമായി നൽകുന്നത്. ഇരുവർക്കും പ്രതിവർഷം രണ്ട് കോടി രൂപ കുറയുമെന്നർഥം. ടി20 യിൽ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയും എ പ്ലസ് കാറ്റഗറിയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com