പ്രതിരോധം തീർക്കാൻ ഇനിയില്ല; പുജാര പടിയിറങ്ങി

2023ൽ ഓസ്ട്രേലിയക്കെതിരേ നടന്ന ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലായിരുന്നു പുജാര അവസാനമായി ഇന്ത‍്യക്കു വേണ്ടി പാഡണിഞ്ഞത്
cheteshwar pujara retires from all forms of cricket

ചേതേശ്വർ പുജാര

Updated on

മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പുജാര സജീവ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ‍്യാപിച്ചു. എക്സിലൂടെയാണ് മുപ്പത്തേഴുകാരൻ വിരമിക്കൽ പ്രഖ‍്യാപനം നടത്തിയത്.

''ഇന്ത‍്യൻ ജേഴ്സിയണിഞ്ഞ് ദേശീയ ഗാനം ആലപിച്ച് ഓരോ തവണയും ഗ്രൗണ്ടിലിറങ്ങുമ്പോഴും മികച്ച പ്രകടനത്തിനു വേണ്ടി ശ്രമിച്ചു. എന്നാൽ, നല്ല കാര‍്യങ്ങൾക്കെല്ലാം ഒരു അന്ത‍്യമുണ്ടാകുമല്ലോ. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു''- പുജാര എക്സിൽ കുറിച്ചു. ‌

ഇന്ത‍്യക്കു വേണ്ടി 103 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പുജാര 19 സെഞ്ചുറിയും 35 അർധസെഞ്ചുറിയും ഉൾപ്പെടെ 7,195 റൺസ് നേടിയിട്ടുണ്ട്.

അഞ്ച് ഏകദിന മത്സരങ്ങളും 30 ഐപിഎൽ മത്സരങ്ങളും പുജാര കളിച്ചു. 2023ൽ ഓസ്ട്രേലിയക്കെതിരേ നടന്ന ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലായിരുന്നു പുജാര അവസാനമായി ഇന്ത‍്യക്കു വേണ്ടി പാഡണിഞ്ഞത്. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനു ശേഷം ഇന്ത‍്യയുടെ മൂന്നാം നമ്പർ ഒരു ദശകത്തോളം അദ്ദേഹത്തിന്‍റെ കൈകളിൽ ഭദ്രമായിരുന്നു.

cheteshwar pujara retires from all forms of cricket
''പുജാരയെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ മത്സരം തോൽക്കും''; തുറന്നു പറഞ്ഞ് രോഹിത് ശർമ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com