വിവാഹവാഗ്ദാനം നൽകി മൂന്നു വർഷം പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരേ പരാതി

ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ താരമായ അഭിഷേക് ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൻസിനു വേണ്ടിയാണ് കളിക്കുന്നത്.
Complaint filed against Indian cricketer for rape over marriage promise

അഭിഷേക് പൊറേൽ

Updated on

മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരേ പരാതി. ബംഗാൾ സ്വദേശിയായ യുവതിയാണ് മോഗ്ര പൊലീസിന് പരാതി നൽകിയിരിക്കുന്നത്. 23കാരനായ അഭിഷേകും മെഡിക്കൽ വിദ്യാർഥിയായ യുവതിയും മൂന്നു വർഷമായി അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് അഭിഷേക് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ താരമായ അഭിഷേക് ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൻസിനു വേണ്ടിയാണ് കളിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് അഭിഷേകിന്‍റെ പ്രതികരണം. "ഞാനിപ്പോൾ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഉയർന്നു വരുന്നത്" എന്നാണ് അഭിഷേക് ആരോപിക്കുന്നത്.

പൊലീസ് ചോദ്യം ചെയ്താൽ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും അഭിഷേക് പറയുന്നു. നാലു കോടി രൂപയാണ് ഐപിഎൽ സീസണിൽ അഭിഷേകിന് ലഭിക്കുന്ന പ്ര‌തിഫലം.

logo
Metro Vaartha
www.metrovaartha.com