Vaibhav sweeps Orange Cap and MVP with record runs

ഐപിഎല്ലിൽ വാരിക്കൂട്ടിയ സമ്മാനങ്ങളുമായി വൈഭവ് സൂര്യവംശി.

കോടികൾ കൊയ്ത കുഞ്ഞ് വൈഭവം

രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ്പ് ഉൾപ്പെടെ പ്രധാന വ്യക്തിഗത പുരസ്കാരങ്ങൾ നേടി ഐപിഎൽ 2026 സീസൺ കീഴടക്കി

ഒരു കൗമാരക്കാരൻ ഐപിഎല്ലിലെ സമ്മാനങ്ങളിൽ ഭൂരിഭാഗവും കവർന്നെടുത്തു. വൈഭവ് സൂര്യവംശിയെന്ന അതുല്യ പ്രതിഭയ്ക്കു സൂപ്പർ സീനിയേഴ്സ് പോലും വഴിമാറിക്കൊടുത്തു. രാജസ്ഥാൻ റോയൽസിന്‍റെ കുപ്പായത്തിൽ പുറത്തെടുത്ത അ‌സാമാന്യ പ്രകടനത്തിലൂടെ വൈഭവ് വാരിക്കൂട്ടിയ സമ്മാനങ്ങൾ ഇങ്ങനെ:

1.
  1. ഓറഞ്ച് ക്യാപ്പ് (കൂടുതൽ റൺസ്): 10 ലക്ഷം രൂപ

  2. എമർജിങ് പ്ലെയർ: 10 ലക്ഷം രൂപ

  3. മികച്ച സ്ട്രൈക്ക് റേറ്റ്: 10 ലക്ഷം രൂപ

  4. ഏറ്റവും മൂല്യമുള്ള താരം: 50 ലക്ഷം രൂപ

  5. ഏറ്റവും കൂടുതൽ സിക്സ്: 10 ലക്ഷം രൂപ

  6. സൂപ്പർ സ്ട്രൈക്കറിനുള്ള ടാറ്റ കർവ് കാർ

  7. രാജസ്ഥാൻ റോയൽസ് ഉടമ നൽകിയ മെഴ്സിഡസ് ബെൻസ്

2.

ഐപിഎൽ 2026 സീസണിലെ മറ്റു സമ്മാനങ്ങൾ ഇങ്ങനെ:

പർപ്പിൾ ക്യാപ്പ്

(മത്സരം, ആകെ വിക്കറ്റ്, 4 വിക്കറ്റ്, 5 വിക്കറ്റ് എന്ന ക്രമത്തിൽ)

  1. കാഗിസൊ റബാഡ (ഗുജറാത്ത്): 17, 29, 0, 0 (10 ലക്ഷം രൂപ)

  2. ഭുവനേശ്വർ കുമാർ (ബംഗളൂരു): 16, 28, 1, 0

  3. ജോഫ്ര ആർച്ചർ (രാജസ്ഥാൻ): 16, 25, 0, 0

  4. റാഷിദ് ഖാൻ (ഗുജറാത്ത്): 17, 21, 1, 0

  5. അൻഷുൽ കാംഭോജ് (ചെന്നൈ): 14, 21, 0, 0

ഓറഞ്ച് ക്യാപ്പ്

(മത്സരം, റൺസ്, സെഞ്ചുറി, ഫിഫ്റ്റി എന്ന ക്രമത്തിൽ)

  1. വൈഭവ് സൂര്യവംശി (രാജസ്ഥാൻ) : 16, 776, 1, 5 (10 ലക്ഷം രൂപ)

  2. ശുഭ്മൻ ഗിൽ (ഗുജറാത്ത്) : 16, 732, 1, 6

  3. സായ് സുദർശൻ (ഗുജറാത്ത്) : 17, 722, 1, 8

  4. വിരാട് കോലി (ബംഗളൂരു) : 16, 675, 1, 5

  5. ഹെൻറിച്ച് ക്ലാസൻ (ഹൈദരാബാദ്) : 15, 624, 0, 6

മറ്റു സമ്മാനങ്ങൾ

  • ചാംപ്യൻ: ആർസിബി (20 കോടി രൂപ)

  • റണ്ണറപ്പ്: ഗുജറാത്ത് ടൈറ്റൻസ് (12.5 കോടി രൂപ)

  • കൂടുതൽ ഡോട്ട് ബോളുകൾ: മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റൻസ്, 172, 10 ലക്ഷം രൂപ)

  • മികച്ച ക്യാച്ച്: മനീഷ് പാണ്ഡെ (കെകെആറിനായി ആർസിബിയുടെ ടിം ഡേവിഡിനെ പുറത്താക്കിയ ക്യാച്ച്, 10 ലക്ഷം രൂപ)

3. ഫൈനൽ സമ്മാനങ്ങൾ

  • പ്ലെയർ ഒഫ് ദ മാച്ച്: വിരാട് കോലി (ആർസിബി. 5 ലക്ഷം രൂപ)

  • കൂടുതൽ സിക്സ്: വിരാട് കോലി (1 ലക്ഷം രൂപ)

  • കൂടുതൽ ഫോർ: വിരാട് കോലി (1 ലക്ഷം രൂപ)

  • കൂടുതൽ ഡോട്ട് ബോൾ: ഭുവനേശ്വർ കുമാർ (ആർസിബി, 1 ലക്ഷം രൂപ)

  • മികച്ച സ്ട്രൈക്ക് റേറ്റ്: വെങ്കടേഷ് അയ്യർ (ആർസിബി, 1 ലക്ഷം രൂപ)

logo
Metro Vaartha
www.metrovaartha.com