അഭിഷേകിന് ഇതെന്തു പറ്റി‍? ഗോൾഡൻ ഡക്കായി മടക്കം, പിന്നാലെ നാണക്കേടിന്‍റെ റെക്കോഡ്

ടി20 ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ പൂജ‍്യത്തിന് പുറത്താവുന്ന താരമെന്ന റെക്കോഡ് ഇനി അഭിഷേകിന് സ്വന്തം
abhishek sharma golden against rajasthan royals set new unwanted record

അഭിഷേക് ശർമ

Updated on

ന‍്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ഗോൾഡൻ ഡക്കായതോടെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയെ തേടിയെത്തിയത് നാണക്കേടിന്‍റെ റെക്കോഡ്. ടി20 ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ പൂജ‍്യത്തിന് പുറത്താവുന്ന താരമെന്ന റെക്കോഡ് ഇനി അഭിഷേകിന് സ്വന്തം.

7 തവണയാണ് ഈ വർഷം താരം പൂജ‍്യത്തിന് പുറത്തായത്. 17 ഇന്നിങ്സുകളിൽ 4 തവണ പൂജ‍്യത്തിന് പുറത്തായ ഓസ്ട്രേലിയൻ താരം കൂപ്പർ കൊണോലിയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇതോടെ രോഹിത് ശർമ, സഞ്ജു സാംസൺ, ഗുർകീരത് മൻ എന്നീ താരങ്ങളുടെ നാണക്കേടിന്‍റെ റെക്കോഡ് അഭിഷേക് മറികടന്നു. ആറ് തവണയാണ് മൂവരും പൂജ‍്യത്തിന് പുറത്തായിട്ടുള്ളത്.

logo
Metro Vaartha
www.metrovaartha.com