കൈ‌ മുറിച്ച്, ചോര കൊണ്ട് കോലിക്ക് തിലകം; വൈറലായി ആരാധകൻ|Video

ആരാധകനെ പുകഴ്ത്തിയും വിമർശിച്ചും നിരവധി കമന്‍റുകളാണ് വിഡിയോക്ക് താഴെ വന്നിരിക്കുന്നത്.
Blood tilak on Kohli's poster, viral video

'കൈ‌ മുറിച്ച്, ചോര കൊണ്ട് കോലിക്ക് തിലകം'; വൈറലായി ആരാധകൻ|Video

Updated on

ബംഗളൂരു: ഐപിഎൽ വിജയത്തിന്‍റെ ആവേശത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ആരാധകർ. വിജയാഘോഷം 11 പേരുടെ മരണത്തിനിടയാക്കിയ വൻ ദുരന്തത്തിലേക്ക് വഴി തെളിച്ചുവെങ്കിലും ആർസിബി ആരാധകർ ഇപ്പോഴും സന്തോഷത്തിലാണ്.

സ്വന്തം കൈത്തണ്ട മുറിച്ച് ചോര കൊണ്ട് വിരാട് കോലിയുടെ പോസ്റ്ററിൽ തിലകം തൊടീക്കുന്ന ആരാധകന്‍റെ വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആരാധകനെ പുകഴ്ത്തിയും വിമർശിച്ചും നിരവധി കമന്‍റുകളാണ് വിഡിയോക്ക് താഴെ വന്നിരിക്കുന്നത്.

ഇതിന്‍റെ പേര് ആരാധനയെന്നല്ല ഉപദ്രവകരമായ ആകർഷണം എന്നാണെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ഒബ്സഷൻ തെറ്റാണെന്നും ചിലർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com