'ഗിൽ മൂന്നു ഫോർമാറ്റിലും തിളങ്ങാൻ കഴിവുള്ള താരം'; മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിൽ തിരിച്ചെത്താമെന്ന് പുജാര

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ടി20 ടീമിലേക്ക് ഗില്ലിന് തിരിച്ചെത്താൻ സാധിക്കുമെന്നും പുജാര
cheteshwar pujara about shubman gill ipl 2026

ചേതേശ്വർ പുജാര, ശുഭ്മൻ ഗിൽ

Updated on

ന‍്യൂഡൽഹി: മാർച്ച് 28നാണ് ഇത്തവണത്തെ ഐപിഎൽ സീസണിന് തുടക്കമാവുന്നത്. ടെസ്റ്റ്- ഏകദിന ടീമുകളുടെ ക‍്യാപ്റ്റനായിട്ടും ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന ശുഭ്മൻ ഗില്ലിലേക്കാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

എന്നാൽ ഗിൽ മൂന്നു ഫോർമാറ്റിലും തിളങ്ങാൻ കഴിവുള്ള താരമാണെന്നും ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ടി20 ടീമിലേക്ക് ഗില്ലിന് തിരിച്ചെത്താൻ സാധിക്കുമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം ചേതേശ്വർ പുജാര.

ജിയോ ഹോട്ട്സ്റ്റാറിലെ ഗെയിം പ്ലാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പുജാര. കഴിഞ്ഞ സീസണിൽ 50 ശരാശരിയിൽ 650 റൺസ് അടിച്ചെടുക്കാൻ ഗില്ലിന് സാധിച്ചിരുന്നു. ബാറ്റിങ് ശൈലി മാറ്റാനുള്ള വലിയ ഒരവസരമാണ് ഗില്ലിനെ തേടിയെത്തിയിരിക്കുന്നതെന്നും 150 മുതൽ 160 സ്ട്രൈക്ക് റേറ്റിൽ ഗില്ലിന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ ഈ സീസൺ ഗില്ലിനെ സഹായിക്കുമെന്നും പുജാര കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com