നേഥൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി സിഎസ്കെ; ഓസ്ട്രേലിയൻ താരം പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിലേക്ക്

വ‍്യക്തിപരമായ കാരണങ്ങളാലാണ് പിഎസ്എല്ലിൽ നിന്നും താരത്തിന്‍റെ പിന്മാറ്റമെന്നാണ് വിവരം
csk sign australian pacer spencer johnson as replacement for injured nathan ellis

സ്പെൻസർ ജോൺസൺ

Updated on

ചെന്നൈ: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഒഴിവാക്കി ഐപിഎല്ലിൽ കളിക്കാൻ തീരുമാനിച്ച് ഓസ്ട്രേലിയൻ താരം സ്പെൻസർ ജോൺസൺ. പിഎസ്എല്ലിൽ ലഭിക്കുമായിരുന്നതിലും കുറവ് തുകയ്ക്കാണ് താരം ഐപിഎല്ലിൽ എത്തുന്നത്. പിഎസ്എല്ലിൽ ക്വറ്റ ഗ്ലാഡിയേറ്റഴ്സിനു വേണ്ടി കളിക്കാൻ തയാറായിരുന്ന താരത്തിന് 1.87 കോടി രൂപയായിരുന്നു ലഭിക്കുമായിരുന്നത്.

എന്നാൽ ഇത്തവണ പരുക്കേറ്റ നേഥൻ എല്ലിസിനു പകരക്കാരനായിട്ടാണ് സ്പെൻസർ ജോൺസണെ 1.50 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. വ‍്യക്തിപരമായ കാരണങ്ങളാലാണ് പിഎസ്എല്ലിൽ നിന്നും താരത്തിന്‍റെ പിന്മാറ്റമെന്നാണ് വിവരം. മുൻപ് ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ടീമിലെടുത്തിട്ടുണ്ടെങ്കിലും വരാൻ വൈകുമെന്നതിനാൽ ആദ‍്യ മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.

logo
Metro Vaartha
www.metrovaartha.com