

സമീർ റിസ്‌വി
ന‍്യൂഡൽഹി: 2026 ഐപിഎൽ സീസണിൽ മുംബൈ ഇന്ത‍്യൻസിന് ആദ‍്യ തോൽവി. അക്ഷർ പട്ടേലിന്‍റെ ഡൽഹി ക‍്യാപ്പിറ്റൽസിനോടാണ് മുംബൈ തോൽവി അറിഞ്ഞത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ‍്യം ഡൽഹി 18.1 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ ഇത്തവണത്തെ ഐപിഎൽ സീസണിലെ രണ്ടാം ജയമായി ഡൽഹി ക‍്യാപിറ്റൽസിന്.
50 പന്തിൽ 7 സിക്സും 7 ബൗണ്ടറിയും പറത്തി 90 റൺസ് അടിച്ചെടുത്ത സമീർ റിസ്‌വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. സമീറിനു പുറമെ ഓപ്പണിങ് ബാറ്റർ പത്തും നിസങ്ക 30 പന്തിൽ 44 റൺസ് നേടി പുറത്തായി. കെ.എൽ. രാഹുലിനും (1) നിതീഷ് റാണയ്ക്കും (0) തിളങ്ങാനായില്ല. നിതീഷ് റാണ റണ്ണൗട്ടാവുകയായിരുന്നു. ഡേവിഡ് മില്ലർ പുറത്താവാതെ 21 റൺസെടുത്തു. മുംബൈയ്ക്കു വേണ്ടി ദീപക്ക് ചാഹറിനും മിച്ചൽ സാന്‍റ്നറിനും കോർബിൻ ബോഷിനും മാത്രമാണ് വിക്കറ്റ് വീഴ്ത്താൻ സാധിച്ചത്.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെയും നിതീഷ് റാണയെയും നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ നിസങ്ക- റിസ്‌വി സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് സ്കോർ ഉയർന്നത്. തുടർന്ന് നിസങ്ക പുറത്തായെങ്കിലും റിസ്‌വി മില്ലർക്കൊപ്പം ചേർന്ന് സ്കോർബോർഡ് ചലിപ്പിച്ചു.
26 പന്തിൽ നിന്നും നാലാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. ബൗളർമാരെ തുടരെ തുടരെ സിക്സർ പറത്തി മുന്നോട്ടു നീങ്ങിയ റിസ്‌വിക്ക് കോർബിൻ ബോഷ് എറിഞ്ഞ ഓവർപിച്ച് ഡെലിവറിയിൽ അടിതെറ്റിയതോടെ തിലക് വർമയ്ക്ക് ക‍്യാച്ച് നൽകി മടങ്ങേണ്ടി വന്നു. എന്നാൽ മില്ലറും സ്റ്റബ്സും ചേർന്ന് വിജയലക്ഷ‍്യം മറികടന്നു.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെയും നിതീഷ് റാണയെയും നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ നിസങ്ക- റിസ്‌വി സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് സ്കോർ ഉയർന്നത്.
തുടർന്ന് നിസങ്ക പുറത്തായെങ്കിലും റിസ്‌വി മില്ലർക്കൊപ്പം ചേർന്ന് സ്കോർബോർഡ് ചലിപ്പിച്ചു. 26 പന്തിൽ നിന്നും നാലാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. ബൗളർമാരെ തുടരെ തുടരെ സിക്സർ പറത്തി മുന്നോട്ടു നീങ്ങിയ റിസ്‌വിക്ക് കോർബിൻ ബോഷ് എറിഞ്ഞ ഓവർപിച്ച് ഡെലിവറിയിൽ അടിതെറ്റിയതോടെ തിലക് വർമയ്ക്ക് ക‍്യാച്ച് നൽകി മടങ്ങി. എന്നാൽ മില്ലറും സ്റ്റബ്സും ചേർന്ന് വിജയലക്ഷ‍്യം മറികടന്നു.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത‍്യൻസ് ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിന്‍റെ (36 പന്തിൽ 51) തകർപ്പൻ അർധസെഞ്ചുറിയുടെ മികവിലാണ് ഡൽഹിക്കെതിരേ 162 റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡൽഹി ബൗളർമാർ വട്ടം കറക്കി. സ്കോർബോർഡിൽ 18 റൺസ് ചേർക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി.
ഓപ്പണിങ് ബാറ്റർ റിയാൻ റിക്കിൾടണും തിലക് വർമയുമാണ് പുറത്തായത്. പക്ഷേ മൂന്നാം വിക്കറ്റിൽ രോഹിത് ശർമയും സൂര‍്യകുമാറും ഒന്നിച്ച് ടീമിനെ കരകയറ്റി. ഇതോടെ 7 ഓവർ പൂർത്തിയായപ്പോൾ തന്നെ ടീമിന് 50തിലേറെ റൺസുണ്ടായിരുന്നു. എന്നാൽ 10ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് തകർത്തു. 26 പന്തുകൾ നേരിട്ട താരം 35 റൺസാണ് നേടിയത്. പിന്നാലെയെത്തിയ ഷെർഫെയ്ൻ റൂഥർഫോർഡ് അഞ്ച് റൺസെടുത്ത് മടങ്ങി. നമാൻ ധിർ- സൂര‍്യ കൂട്ടുകെട്ടിൽ 100 റൺസ് പിന്നിട്ടു മുംബൈ. 16ാം ഓവറിൽ സൂര‍്യയും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. മിച്ചൽ സാന്‍റ്നർ 18 റൺസും കോർബിൻ ബോഷ് 11 റൺസുമെടുത്ത് പുറത്താവാതെ നിന്നു.