''ഇനി അടുത്ത കൊല്ലം നോക്കാം'', പ്രതീക്ഷ കൈവിട്ട് ധോണി

''അടുത്ത വർഷത്തേക്ക് മികച്ച ടീം കോംബിനേഷൻ കണ്ടെത്തണം. ഒരുപാട് കളിക്കാരെ മാറ്റുന്നതിൽ അർഥമില്ല''
CSK captain MS Dhoni walks into bat against Mumbai Indians in IPL 2025

മുംബൈ ഇന്ത്യൻസിനെതിരേ ബാറ്റിങ്ങിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി.

Updated on

മുംബൈ: ഐപിഎല്ലിന്‍റെ ഈ സീസണിൽ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ കൈവിട്ട് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. മുംബൈയോടേറ്റ പരാജയത്തിനു ശേഷമാണ് ക്യാപ്റ്റൻ കൂൾ മനസ് തുറന്നത്. എട്ട് കളിയിൽ ആറ് തോൽവിയുമായി പോയിന്‍റ് പട്ടികയിൽ അവസാനക്കാരാണ് സിഎസ്കെ ഇപ്പോൾ.

''ഈ വർഷവും പ്ലേഓഫ് കളിക്കണമെന്നാണ് ആഗ്രഹം. സാധിച്ചില്ലെങ്കിൽ അടുത്ത വർഷത്തേക്ക് മികച്ച ടീം കോംബിനേഷൻ കണ്ടെത്തണം. ഒരുപാട് കളിക്കാരെ മാറ്റുന്നതിൽ അർഥമില്ല'', ധോണി പറഞ്ഞു. മുംബൈക്കെതിരേ നേടിയ 176 റൺസ് മതിയായ സ്കോർ ആയിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു.

രവീന്ദ്ര ജഡേജയും ശിവം ദുബെയും അർധ സെഞ്ചുറി നേടിയിട്ടും മുംബൈക്കെതിരേ മികച്ച സ്കോർ നേടാൻ ചെന്നൈക്കു സാധിച്ചില്ല. വിജയലക്ഷ്യം ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ അനായാസം മറികടക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com