"ആർസിബി ഫൈനലിൽ ജയിച്ചില്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിക്കും"; വൈറൽ പോസ്റ്ററുമായി ആരാധിക

പോസ്റ്ററുമായി നിൽക്കുന്ന യുവതിയെ ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു.
Fan vows to divorce her husband if RCB loss IPL final

"ആർസിബി ഫൈനലിൽ ജയിച്ചില്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിക്കും"; വൈറൽ പോസ്റ്ററുമായി ആരാധിക

Updated on

ഐപിഎൽ തുടങ്ങിയതു മുതൽ ആരാധകർ തമ്മിൽ ആരു ജയിക്കുമെന്ന കാര്യത്തിൽ തർക്കം പതിവാണ്. പ്രിയപ്പെട്ട ടീം വിജയിച്ചില്ലെങ്കിൽ ചായയും മദ്യവും ചിലപ്പോൾ വലിയ തുകയും വരെ ചിലർ ബെറ്റ് വയ്ക്കാറുമുണ്ട്. പക്ഷേ സ്വന്തം ഭർത്താവിനെ വരെ ടീമിനു വേണ്ടി ഉപേക്ഷിക്കുമെന്ന ആരാധികയുടെ പ്രഖ്യാപനമാണിപ്പോൾ വൈറലാകുന്നത്.

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു( ആർസിബി) വിന്‍റെ ആരാധികയാണ് ആർസിബി ഫൈനലിൽ വിജയിച്ചില്ലെങ്കിൽ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎൽ ഗ്യാലറിയിൽ നിന്ന് പോസ്റ്ററിൽ എഴുതിയാണ് ആരാധിക ആർസിബിയെ സമ്മർദത്തിലാക്കിയിരിക്കുന്നത്. പോസ്റ്ററുമായി നിൽക്കുന്ന യുവതിയെ ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ഐപിഎൽ ആരംഭിച്ചതിൽ പിന്നെ മൂന്നു തവണ ഫൈനലിൽ കയറിയിട്ടുണ്ടെങ്കിലും ഇതു വരെയും ആർസിബി കിരീടം നേടിയിട്ടില്ല. 9 വർഷത്തിനു ശേഷം വീണ്ടും ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ആർസിബി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com