ഹ​ർ​മ​ൻ​പ്രീ​ത് @150

ഹ​ർ​മ​ൻ​പ്രീ​ത് @150

കേ​പ്ടൗ​ണ്‍: 150 ടി-20 ​മ​ത്സ​ര​ങ്ങ​ൾ എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​നി​താ ടി20 ​ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍. ഇ​ന്ന​ലെ വ​നി​താ ടി20 ​ലോ​ക​പ്പി​ല്‍ അ​യ​ര്‍ല​ന്‍ഡി​നെ​തി​രെ ക​ളി​ച്ച​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടി20 ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച താ​ര​മാ​യ​ത്. ലോ​ക ക്രി​ക്ക​റ്റി​ല്‍ ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച പു​രു​ഷ- വ​നി​താ താ​ര​ങ്ങ​ളി​ല്ല. 148 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഇ​ന്ത്യ​ന്‍ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍മ പോ​ലും ഹ​ര്‍മ​ന്‍പ്രീ​തി​ന് പി​ന്നി​ലാ​ണ്. ന്യൂ​സി​ല​ന്‍ഡ് വ​നി​താ ക്രി​ക്ക​റ്റ​ര്‍ സൂ​സി ബേ​റ്റ്സ് 143 ടി20 ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം സ്ഥാ​ന​ത്ത് 115 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​വൈ​സ് ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യാ​ണ്.

50-ാം മ​ത്സ​ര​ത്തി​ല്‍ ഒ​രു റെ​ക്കോ​ര്‍ഡ് കൂ​ടി ഹ​ര്‍മ​ന്‍പ്രീ​ത് സ്വ​ന്തം പേ​രി​ലാ​ക്കി. വ​നി​താ ക്രി​ക്ക​റ്റി​ല്‍ 3000 റ​ണ്‍സ് പി​ന്നി​ടു​ന്ന ആ​ദ്യ വ​നി​താ താ​ര​മാ​യി ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍. പു​രു​ഷ താ​ര​ങ്ങ​ളി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് 3000 പി​ന്നി​ട്ട ആ​ദ്യ ഇ​ന്ത്യ​ന്‍ താ​രം.

ഹ​ർ​മ​ൻ​പ്രീ​ത് @150
സ​ച്ചി​നും ക​ട​ന്ന് കോ​ലി

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com