'44-ാം വയസിലും എന്നാ അടിയാ'; മുകേഷിനെ സിക്സർ പറത്തി ധോണി| Video

ധോണി ഇത്തവണ മികച്ച ഫോമിലാണെന്നാണ് ആരാധകർ പറയുന്നത്
m.s. dhoni hits sixer against mukesh chaudhary

എം.എസ്. ധോണി

Updated on

ചെന്നൈ: തന്‍റെ 44-ാം വയസിൽ 19-ാം ഐപിഎൽ സീസൺ കളിക്കാനൊരുങ്ങുകയാണ് എംഎസ് ധോണി. പ്രാക്റ്റീസ് മാച്ചിനിടെ പേസർ മുകേഷ് ചൗധരിയെ ധോണി സിക്സർ പറത്തുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം.

ധോണി ഇത്തവണ മികച്ച ഫോമിലാണെന്നാണ് ആരാധകർ പറയുന്നത്. വിഡിയോ വൈറലായതിനു പിന്നാലെ മുകേഷ് ചൗധരിക്കെതിരേയും വിമർശനം ഉയരുന്നുണ്ട്. മുകേഷിനെ ആർക്കു വേണേലും സിക്സർ പറത്താമെന്നാണ് ചിലർ പറയുന്നത്.

ആദ‍്യ ഐപിഎൽ സീസൺ‌ മുതൽ കളിക്കുന്ന ധോണി 278 മത്സരങ്ങളിൽ നിന്നായി 5,439 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഡെത്ത് ഓവറുകളിൽ‌ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്തിട്ടുള്ള താരമെന്ന നേട്ടത്തിന് അർഹനാണ് ധോണി. ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തിൽ കീരിടം നേടുകയെന്ന ലക്ഷ‍്യത്തിലാണ് ചെന്നൈ ഇത്തവണ കളത്തിലിറങ്ങുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com