'പ്രിയപ്പെട്ട വൈഭവിന് അഭിനന്ദനങ്ങൾ'; ചേർത്തു പിടിച്ച് കിങ് കോലി

കേവലം 26 പന്തുകൾ മാത്രം നേരിട്ട് 78 റൺസാണ് 15കാരനായ വൈഭവ് ആർസിബിക്കെതിരേ അടിച്ചെടുത്തത്
virat kohli appreciates vaibhav suryavanshi

മത്സരത്തിൽ നിന്ന്

Updated on

ന‍്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത യുവതാരം വൈഭവ് സൂര‍്യവംശിയെ പ്രശംസിച്ച് സ്റ്റാർ ബാറ്റർ വിരാട് കോലി. പ്രശംസയ്ക്കു പുറമെ വൈഭവിന്‍റെ തൊപ്പിയിൽ പ്രിയപ്പെട്ട വൈഭവിന് അഭിനന്ദനങ്ങൾ എന്ന് എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു.

കേവലം 26 പന്തുകൾ മാത്രം നേരിട്ട് 78 റൺസാണ് 15കാരനായ വൈഭവ് ആർസിബിക്കെതിരേ അടിച്ചെടുത്തത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ നാലു മത്സരങ്ങളിൽ നിന്ന് 200 റൺസുണ്ട് വൈഭവിന്. ഇതോടെ ഓറഞ്ച് ക‍്യാപ്പും വൈഭവിനെ തേടിയെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com