'മെസിയെ ബഹുമാനിക്കുന്നതുപോലെ റൊണാൾഡോയെ സഹതാരങ്ങൾ ബഹുമാനിക്കുന്നില്ല'; വിഡിയോ ലൈക്ക് ചെയ്ത് താരം

ലയണൽ മെസിയുമായി റൊണാൾഡോയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിഡിയോ
cristiano ronaldo portugal team controversy

റൊണാൾഡോ, മെസി

Updated on: 

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്‍റെ ക്യാമ്പ് വിട്ടത് വലിയ വാർത്തയായിരുന്നു. പിന്നാലെ റൊണാൾഡോയോടുള്ള പോർച്ചുഗീസ് സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് ബ്രസീൽ മുൻതാരം ഫെലിപ് മെലോ വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ലയണൽ മെസിയുമായി റൊണാൾഡോയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിഡിയോ. അർജന്‍റീന ടീമിൽ മെസിക്ക് കിട്ടുന്നതുപോലുള്ള ബഹുമാനവും പിന്തുണയും പോർച്ചുഗൽ ടീമിൽ നിന്ന് റൊണാൾഡോയ്ക്ക് കിട്ടുന്നില്ല എന്നാണ് വിമർശനം. സഹതാരങ്ങളേക്കാൾ എതിരാളികളാണ് റോണാൾഡോയെ കൂടുതൽ ബഹുമാനിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്യാൻ പറ്റുന്ന താരങ്ങളൊന്നും പോർച്ചുഗീസ് ടീമിൽ ഇല്ലെന്നും ഫെലിപ് വ്യക്തമാക്കി.

വിഡിയോ ക്രിസ്റ്റ്യാനോ ലൈക്ക് ചെയ്തതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ടീമിൽ താരം പരിഗണിക്കപ്പെടുന്നില്ലെന്നും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് എന്നുമാണ് ആരാധകർ പറയുന്നത്. അതേസമയം റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫുട്ബോൾ പെഡറേഷൻ ശ്രമം നടത്തുന്നുണ്ട്. താരവുമായി ചർച്ച നടത്തി വിഷയമ പരിഹരിക്കാനാണ് നീക്കം.

logo
Metro Vaartha
www.metrovaartha.com