ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ

ക്രി​സ്റ്റ്യാ​നോ​യു​ടെ വി​ല​ക്ക് കാ​ലാ​വ​ധി ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല
Cristiano Ronaldo provisionally suspended

ക്യാംപ് വിട്ടതിൽ നടപടി; റൊണാൾഡോയെ സസ്പെൻഡ് ചെയ്ത് പോർച്ചുഗൽ

Updated on: 

ലി​സ്ബ​ൺ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​നി​ടെ കോ​ച്ച് ജോ​ർ​ജ് ജീ​സ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് ദേ​ശീ​യ ടീം ​ക്യാം​പ് വി​ട്ട ഇ​തി​ഹാ​സ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഫ്പി​എ​ഫ്). ക്രി​സ്റ്റ്യാ​നോ​യു​ടെ വി​ല​ക്ക് കാ​ലാ​വ​ധി ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. താ​ര​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഒ​ക്റ്റോ​ബ​ർ ഏ​ഴി​നു ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക്രി​സ്റ്റ്യാ​നോ​യ്ക്കെ​തി​രേ ഔ​ദ്യോ​ഗി​ക​മാ​യി അ​ച്ച​ട​ക്ക ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​വ​സാ​ന ശി​ക്ഷാ ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ ക്രി​സ്റ്റ്യാ​നോ പ്രാ​ഥ​മി​ക​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യി​രി​ക്കും- എ​ഫ്പി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ ക്രി​സ്റ്റ്യാ​നോ ഇ​തി​ന​കം ത​ന്നെ വി​ല​ക്ക് നേ​രി​ടു​ക​യാ​ണെ​ന്നും അ​തി​നു പു​റ​മെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്നും ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ നോ​ർ​വെ​യ്ക്കെ​തി​രേ പോ​ർ​ച്ചു​ഗ​ൽ 2-1ന് ​വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ത​ന്നെ സൈ​ഡ് ബെ​ഞ്ചി​ലി​രു​ത്തി​യ പ​രി​ശീ​ല​ക​ൻ ‌ജോ​ർ​ജ് ജീ​സ​സി​ന്‍റെ ന​ട​പ​ടി​യാ​ണ് ക്രി​സ്റ്റ്യാ​നോ​യെ പ്ര​കോ​പി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ളി​പ്പി​ക്കാ​മെ​ന്ന് കോ​ച്ച് വാ​ക്കു ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് റൊ​ണാ​ൾ​ഡോ പ​റ​യു​ന്ന​ത്. അ​ത​നു​സ​രി​ച്ച് വാം​അ​പ്പ് ചെ​യ്ത ക്രി​സ്റ്റ്യാ​നോ​യെ ജീ​സ​സ് ക​ള​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്നി​ല്ല.

ത​ന്നെ ക​ളി​പ്പി​ക്കാ​ത്ത​തി​നു​ള്ള കാ​ര​ണം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​മെ​ന്ന വാ​ക്കും ജീ​സ​സ് ലം​ഘി​ച്ച​താ​യും ക്രി​സ്റ്റ്യാ​നോ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക്ഷു​ഭി​ത​നാ​യ ക്രി​സ്റ്റ്യാ​നോ ഡെ​ൻ​മാ​ർ​ക്കു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന് മു​ൻ​പ് പോ​ർ​ച്ചു​ഗ​ൽ ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാം​പ് വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​യി​ര​ത്തി​ലേ​റെ വാ​ക്കു​ക​ളു​ള്ള വി​ശ​ദീ​ക​ര​ണ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച സി​ആ​ർ7 ത​ന്‍റെ ഭാ​ഗ​ത്ത് പി​ഴ​വ് സം​ഭ​വി​ച്ച​താ​യും എ​ന്തു ശി​ക്ഷ ന​ൽ​കി​യാ​ലും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ക്രി​സ്റ്റ്യാ​നോ മ​റ്റേ​തൊ​രു താ​ര​ത്തെ​യും പോ​ലെ മാ​ത്ര​മാ​ണെ‌​ന്നും പോ​ർ​ച്ചു​ഗീ​സ് ടീ​മി​നെ മി​ക​ച്ച​താ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു​മാ​യി​രു​ന്നു ജീ​സ​സി​ന്‍റെ പ്ര​തി​ക​ര​ണം.

പോ​ർ​ട്ടു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ അ​ച്ച​ട​ക്ക നി​യ​മ പ്ര​കാ​രം കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തെ ശി​ക്ഷ​യും പി​ഴ​യും ക്രി​സ്റ്റ്യാ​നോ​യ്ക്ക് ല​ഭി​ച്ചേ​ക്കാം. എ​ന്നാ​ൽ രാ​ജ്യം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യ ക്രി​സ്റ്റ്യാ​നോ ത​നി​ക്കു പ​റ്റി​യ പി​ഴ​വ് സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ​യി​ൽ ഇ​ള​വു​ണ്ടാ​യാ​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. എ​ങ്കി​ലും അ​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു വ്യ​ക്ത​ത​യും ഇ​തു​വ​രെ ഫു​ട്ബോ​ൾ വൃ​ത്ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

logo
Metro Vaartha
www.metrovaartha.com