ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ ആർക്ക്? അർജന്‍റീനയ്ക്കോ ബ്രസീലിനോ?

ഫിഫ അംഗീകരിച്ച സീനിയർ പുരുഷ അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ട്രോഫികളുമായി അർജന്‍റീന മുന്നിൽ, ബ്രസീൽ ലോകകപ്പ് കിരീടങ്ങളിൽ മുൻപന്തിയിൽ
Argentina international trophies

ഫിഫ അംഗീകരിച്ച 23 അന്താരാഷ്ട്ര ട്രോഫികളാണ് അർജന്‍റീന ഫുട്ബോൾ ടീം സ്വന്തമാക്കിയിട്ടുള്ളത്.

FILE

Updated on

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ എപ്പോഴും സജീവമായ ചർച്ചകളിൽ ഒന്നാണ് ഏത് രാജ്യമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ളത് എന്നത്. അർജന്‍റീനയും ബ്രസീലും തമ്മിലുള്ള ചിരവൈരത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ചോദ്യം ലോകകപ്പ് കാലത്ത് കൂടുതൽ പ്രസക്തമാകുന്നു.

ഫുട്ബോൾ ചരിത്രത്തിൽ ഒഫീഷ്യൽ ട്രോഫികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം നിലവിലുള്ള ലോക ചാംപ്യന്മാരായ അർജന്‍റീനയാണ്. 2022-ൽ ഖത്തറിൽ വെച്ച് ലയണൽ മെസിയുടെ നേതൃത്വത്തിൽ മൂന്നാം ലോകകപ്പ് കിരീടം ഉയർത്തിയതോടെ അർജന്‍റീന തങ്ങളുടെ കിരീടവേട്ടയിൽ പുതിയൊരു ചരിത്രമെഴുതുകയായിരുന്നു.

ഫിഫ (FIFA) ഒഫീഷ്യലായി അംഗീകരിച്ചിട്ടുള്ള സീനിയർ പുരുഷ ടീമുകളുടെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്‍റുകൾ കണക്കിലെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോഫികൾ സ്വന്തമാക്കിയ രാജ്യം അർജന്‍റീനയാണ്- 23 എണ്ണം.

കോപ്പ അമെരിക്ക ടൂർണമെന്‍റുകളിലും ലോകകപ്പിലും കൺഫെഡറേഷൻസ് കപ്പിലും ഫൈനലിസിമയിലും (1993, 2022) എല്ലാം നേടിയ വിജയങ്ങൾ അർജന്‍റീനയെ ഈ പട്ടികയിൽ ഒന്നാമതെത്തിക്കുന്നു. കോപ അമെരിക്കയിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായ റെക്കോർഡും അർജന്‍റീനയ്ക്ക് സ്വന്തമാണ്.

അർജന്‍റീനയുടെ കപ്പ് നേട്ടങ്ങൾ ഇങ്ങനെ:

  • ഫിഫ ലോകകപ്പ് (3): 1978, 1986, 2022

  • കോപ്പ അമെരിക്ക (16): 1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993, 2021, 2024

  • ഫൈനലിസിമ (2): 1993, 2022F

  • കോൺഫെഡറേഷൻസ് കപ്പ് (1): 1992

  • പാൻഅമെരിക്കൻ ചാംപ്യൻഷിപ്പ് (1): 1960

ലോകകപ്പിൽ രാജാവ് ബ്രസീൽ തന്നെ!

ഫുട്ബോളിലെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പിന്‍റെ മാത്രം ചരിത്രമെടുത്താൽ കിരീടങ്ങളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല.

  • ബ്രസീൽ: 5 ലോകകപ്പ് കിരീടങ്ങൾ (1958, 1962, 1970, 1994, 2002)

  • ജർമനി & ഇറ്റലി: 4 കിരീടങ്ങൾ വീതം

  • അർജന്‍റീന: 3 കിരീടങ്ങൾ (1978, 1986, 2022)

logo
Metro Vaartha
www.metrovaartha.com