

ഫൈനൽ കഴിഞ്ഞപ്പോൾ പൊരിഞ്ഞ തല്ല്; സ്പാനിഷ് താരങ്ങളെ ആക്രമിച്ച് അർജന്‍റൈൻ താരം
ന്യൂയോർക്ക്: അർജന്‍റീന- സ്പെയിൻ ഫൈനൽ അവസാനിച്ചതിനു പിന്നാലെ മൈതാനത്ത് താരങ്ങൾ തമ്മിൽ പൊരിഞ്ഞ തല്ല്. മത്സരത്തിൽ സ്പെയിൻ വിജയിച്ചതിനു പിന്നാലെ ആഘോഷിക്കുന്നതിനായി ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ നഹ്വെൽ മൊളീന അടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
റോഡ്രിയും മൊളീനയും തമ്മിലുള്ള വാക്കു തർക്കത്തിനിടെ ഓടിയെത്തിയ അർജന്‍റീനയുടെ ലിയാൻഡ്രോ പരേഡെസ് സ്പാനിഷ് താരങ്ങളായ എറിക് ഗാർസ്യ, ഗാവി എന്നിവരെ മർദിച്ചു. താരങ്ങളെ തല്ലുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
പിന്നീട് പരിശീലകനായ ലയണൽ സ്കലോണിയാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പരേഡെസിന് റെഡ് കാർഡ് ലഭിച്ചു. ഫൈനലിൽ 1-0 എന്ന സ്കോറിനാണ് സ്പെയിൻ വിജയിച്ചത്.