ബ്രസീൽ ഫാൻസിന്‍റെ ഉറക്കം പോകും; അർജന്‍റീനക്കാർ സേഫാണ്

ബ്രസീൽ ഫാൻസിന്‍റെ ഉറക്കം പോകും; അർജന്‍റീനക്കാർ സേഫാണ്
Brazil fans will lose sleep; Argentines are safe

ബ്രസീൽ ഫാൻസിന്‍റെ ഉറക്കം പോകും; അർജന്‍റീനക്കാർ സേഫാണ്

Updated on

ഫിഫ ലോകകപ്പിന്‍റെ മാച്ച് ഫിക്സ്ചർ പുറത്തു വന്നതോടെ ബ്രസീൽ ഫാൻസിന്‍റെ ഉറക്കം പോകുമെന്ന് ഏതാണ്ട് ഉറപ്പായി. യുഎസ്, ക്യാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ഉറക്കമൊഴിക്കാതെ നിവൃത്തിയില്ലെന്ന സാഹചര്യമാണ് ബ്രസീൽ ഫാൻസിന്. ഗ്രൂപ്പ് മത്സരങ്ങളിൽ ബ്രസീൽ മൊറോക്കോ മത്സരം നടക്കുന്നത് ഞായറാഴ്ചപുലർച്ചെ 3.30നാണ്. ജൂൺ 25ന് ബ്രസിൽ സ്കോട്‌ലൻഡിനെ നേരിടുന്നതും പുലർച്ചെ 3.30ന് തന്നെ.

ഉറക്കം പോകുമെന്ന് ഉറപ്പ്. പക്ഷേ അർജന്‍റീനക്കാർ ഇക്കാര്യത്തിൽ സേഫാണ്. ഗ്രൂപ്പ് മത്സരത്തിൽ അർജന്‍റീന അൾജീരിയയെ നേരിടുന്നത് ബുധനാഴ്ച രാവിലെ 6.30നാ‍ണ്. ജൂൺ 22നു ഓസ്ട്രിയയുമായുള്ള മത്സരം വൈകിട്ട് 10.30നും ജൂൺ 28ന് ജോർദാനെനേരിടുന്നത് രാവിലെ 7.30നു‌മാണ്.

റൊണാൾഡോ ഫാൻസും വലിയ ബുദ്ധിമുട്ടിലാകില്ല. പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെയും കോംഗോയെയും നേരിടുന്നത് രാത്രി 10.30നാണ്. കൊളംബിയയുമായുള്ള മത്സരം മാത്രം പുലർച്ചെ 5 മണിക്കാണ്. ജൂൺ 17ന് രാത്രി 12.30നാണ് ഫ്രാൻസും സെനഗലും തമ്മിൽ പൊരുതുന്നത്. ഇറാഖുമായുള്ള മത്സരം ജൂൺ 23ന് പുലർച്ചെ 2.30നും നോർവേയുമായുള്ള മത്സരം ജൂൺ 27 പുലർച്ചെ 2.30നുമാണ്.

logo
Metro Vaartha
www.metrovaartha.com