ഘാനയെ തളച്ച് കൊളംബിയ മുന്നോട്ട്

ജോൺ ആരിയാസിന്റെ ഗോളിലൂടെ ഘാനയെ മറികടന്ന് കൊളംബിയ ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു
Colombia vs Ghana FIFA World Cup 2026

ഘാനക്കെതിരെ കൊളംബിയയുടെ വിജയ ഗോൾ നേടിയ ജോൺ ആരിയാസ്.

Updated on

വാൻകൂവർ: ഘാനയ്ക്കെതിരേ ഒറ്റ ഗോൾ ജയവുമായി കൊളംബിയ ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലീഡെടുത്ത കൊളംബിയ, ആഫ്രിക്കൻ കരുത്തരായ ഘാനയെ കടുത്ത സമ്മർദ്ദത്തിലാക്കി. ജോൺ ആരിയാസിന്റെ വകയായിരുന്നു കൊളംബിയയുടെ ഗോൾ.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കൊളംബിയ ലീഡ് ഉയർത്താൻ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഒന്നാം പകുതിയുടെ അധിക സമയത്ത് കൊളംബിയൻ താരം ജോഹാൻ മോജിക്ക തൊടുത്ത ഉഗ്രനൊരു ഹെഡ്ഡർ ഗോൾവലയിലേക്ക് നീങ്ങിയതാണ്. എന്നാൽ ഘാനയുടെ വിശ്വസ്തനായ ഗോൾകീപ്പർ ലോറൻസ് അതീ സിഗി അസാമാന്യമായൊരു ഡൈവിലൂടെ പന്ത് തട്ടിയകറ്റി.

മത്സരത്തിന്റെ 57-ാം മിനിറ്റിൽ ജെഫേഴ്സൺ ലെർമ നൽകിയ പാസ് സ്വീകരിച്ച് ലൂയിസ് ഡിയാസ് പന്ത് വലയിലെത്തിച്ചതാണ്. കൊളംബിയൻ താരങ്ങൾ ഗോൾ ആഘോഷമാക്കിയെങ്കിലും റഫറിയുടെ ഓഫ്‌സൈഡ് വിസിൽ വില്ലനായി എത്തി.

logo
Metro Vaartha
www.metrovaartha.com