

സാക്ഷാൽ ജർമനിയെ തോൽപ്പിച്ചു; ഇക്വഡോറിൽ ആഘോഷം, പൊതു അവധി
ന്യൂയോർക്ക്: ഇക്വഡോറിന്‍റെ അട്ടിമറി വിജയം ആഘോഷിച്ച് നാടും നാട്ടുകാരും. ഇക്വഡോർ തോൽപ്പിച്ചത് വെറും ഒരു ടീമിനെയല്ല. നാലു തവണ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ജർമനിയെയാണ്. ആ വിജയം ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇക്വഡോർ പ്രസിഡന്‍റ് ഡാനിയൽ നോബോവ.
വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ഗ്രൂപ്പ് ഇ മാച്ചിലാണ് ജർമനിയെ 2-1 സ്കോറിൽ ഇക്വഡോർ തോൽപ്പിച്ചത്. ഐവറി കോസ്റ്റിനെ 1-0ന് ഇക്വഡോർ മുൻപേ തോൽപ്പിച്ചിരുന്നു.രണ്ടാമത്തെ മാച്ചിൽ കുറക്കാവോയെ സമനിലയിലും തളച്ചു.
ഇത്രയധികം വിമർശനങ്ങളെയും അപമാനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന് അഭിമാനിക്കാൻ ഇത്തരമൊരു വിജയം സമ്മാനിച്ചതിൽ ടീം അംഗങ്ങളെയും കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെയും പ്രസിഡന്‍റ് അഭിനന്ദിച്ചു.