ഇനി തോൽക്കുന്നവരെല്ലാം പുറത്ത്; ഏഷ്യയുടെ മാനം കാക്കാൻ ജപ്പാൻ മാത്രം

ഗ്രൂപ്പ് ഘട്ടം പൂർത്തിയായി; പ്രീക്വാർട്ടറിൽ ബ്രസീലിനെതിരെ നിർണായക മത്സരത്തിന് ജപ്പാൻ തയ്യാറാകുമ്പോൾ ഏഷ്യയുടെ ഏക പ്രതിനിധിയായി
Japan lone Asian hope in World Cup knockouts as seven teams exit

ഫുട്ബോൾ ലോകകപ്പിൽ ഏഷ്യയുടെ ഏക പ്രതിനിധികളായി ശേഷിക്കുന്ന ജപ്പാൻ ഇനി നേരിടേണ്ടത് അഞ്ച് വട്ടം ചാംപ്യൻമാരായ ബ്രസീലിനെ.

Updated on

ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30നാണ് ആദ്യ റൗണ്ട് ഒഫ് 32 (പ്രീ ക്വാർട്ടർ ഫൈനൽ) മത്സരം. അടുത്ത മത്സരത്തിൽ തിങ്കളാഴ്ച രാത്രി 10.30ന് ബ്രസീലും ജപ്പാനും ഏറ്റുമുട്ടും. ജൂലൈ 20-നാണ് ഫൈനൽ.

ഏഷ്യയിൽ നിന്ന് എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ഏഴു ടീമും പുറത്തായപ്പോൾ, ജപ്പാൻ മാത്രമാണ് വൻകരയുടെ മാനം കാക്കാൻ നോക്കൗട്ട് യോഗ്യത നേടിയത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ ഭാഗമാണെങ്കിലും ഓസ്ട്രേലിയ ഏഷ്യൻ വൻകരയിൽ ഉൾപ്പെടുന്ന രാജ്യമല്ല. ലാറ്റിനമെരിക്കൻ ടീമുകളിൽ ഉറുഗ്വെയും ആഫ്രിക്കൻ ടീമുകളിൽ ടുണീഷ്യയും മാത്രമാണ് ഇതുവരെ പുറത്തായത്.

യോഗ്യത നേടിയ ടീമുകളും എതിരാളികളും

  1. മെക്സിക്കോ vs ഇക്വഡോർ

  2. ഫ്രാൻസ് vs സ്വീഡൻ

  3. കാനഡ vs ദക്ഷിണാഫ്രിക്ക

  4. ബ്രസീൽ vs ജപ്പാൻ

  5. മൊറോക്കോ vs നെതർലൻഡ്‌സ്

  6. ജർമനി vs പരാഗ്വേ

  7. യുഎസ്എ vs ബോസ്നിയ

  8. ബെൽജിയം vs സെനഗൽ

  9. ഇംഗ്ലണ്ട് vs കോംഗോ

  10. സ്വിറ്റ്സർലൻഡ് vs അൾജീരിയ

  11. ഓസ്ട്രിയ vs സ്പെയിൻ

  12. ക്രൊയേഷ്യ vs പോർച്ചുഗൽ

  13. അർജന്‍റീന vs കേപ്പ് വെർദെ

  14. കൊളംബിയ vs ഘാന

  15. ഓസ്ട്രേലിയ vs ഈജിപ്ത്

  16. നോർവേ vs ഐവറി കോസ്റ്റ്

പുറത്തായ ടീമുകൾ

ഏഷ്യ: ഉസ്ബക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ, ഖത്തർ

യൂറോപ്പ്: സ്കോട്ട്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, തുർക്കി

വടക്കേ അമെരിക്ക/കരീബിയൻ: ഹെയ്തി, പനാമ, കുറസാവോ

ലാറ്റിനമെരിക്ക: ഉറുഗ്വെ

ആഫ്രിക്ക: ടുണീഷ്യ

ഓഷ്യാനിയ: ന്യൂസിലൻഡ്

logo
Metro Vaartha
www.metrovaartha.com