അർജന്‍റീനയെ പുറത്താക്കാൻ നിവേദനം; ഒപ്പിട്ടത് 7.5 മില്യൺ പേർ

അർജന്‍റീന- ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് നിവേദനം വൈറലാകുന്നത്
Petition to expel Argentina; 7.5 million people signed

അർജന്‍റീന ടീം

Updated on

ഫിഫ ലോകകപ്പിൽ നിന്ന് അർജന്‍റീനയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനം. അർജന്‍റീന- ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് നിവേദനം വൈറലാകുന്നത്. 7.5 മില്യൺ പേരാണ് നിവേദനത്തിൽ ഒപ്പു വച്ചിരിക്കുന്നത്. റഫറിമാർ അർജന്‍റീനയോടും മെസിയോടും പക്ഷപാതം കാണിക്കുന്നുവെന്നാണ് ആരോപണം. argentinaout.com വഴിയാണ് പ്രചാരണം. ഫിഫയും റഫറിമാരും മെസിയോടും അർജന്‍റീനയോടും പക്ഷപാതം കാണിക്കുന്നുവെന്നത് വ്യക്തമാണ്.

വിജയിയെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പിന്നെയെന്തിനാണ് ലോകം മുഴുവൻ മത്സരിക്കുന്നത്.വേൾഡ് കപ്പിൽ നിന്ന് അർജന്‍റീനയെ പുറത്താക്കുക എന്നിട്ട് എല്ലാവർക്കും ശരിയായ അവസരങ്ങൾ ഉറപ്പാക്കുക എന്നാണ് ക്യാംപയിനിൽ കുറിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com