മൊറോക്കോക്കെതിരായ ലോകകപ്പ് തോൽവിക്ക് പിന്നാലെ നെതർലൻഡ് കോച്ച് റൊണാൾഡ് കോമാൻ രാജിവച്ചു

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാൾഡ് ഇക്കാര‍്യം അറിയിച്ചത്
ronald koeman resigned as netherlands coach after world cup defeat to morocco

റൊണാൾഡ് കോമാൻ

Updated on

ന‍്യൂയോർക്ക്: ഫിഫ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനു പിന്നാലെ നെതർലൻഡ് ഫുട്ബോൾ ടീമിന്‍റെ മുഖ‍്യ പരിശീലകൻ റൊണാൾഡ് കോമാൻ രാജിവച്ചു. തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാൾഡ് ഇക്കാര‍്യം അറിയിച്ചത്.

ഫുട്ബോളിനെക്കാളും പ്രധാനപ്പെട്ട കാര‍്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണെന്നും ഫുട്ബോൾ തന്‍റെ ജീവിതമാണെന്നും എന്നാൽ ആരോഗ‍്യം വിലമതിക്കാനാകാത്തതാണെന്നും റൊണാൾഡ് പറഞ്ഞു.

സെമി ഫൈനലായിരുന്നു ലക്ഷ‍്യം. ലോക ചാംപ‍്യന്മാരാകുക എന്നതായിരുന്നു അഭിലാഷം എന്നാൽ ഞങ്ങൾക്ക് നിർഭാഗ‍്യവശാൽ അത് നേടാൻ സാധിച്ചില്ല. റൊണാൾഡ് പറഞ്ഞു. 63കാരനായ റൊണാൾഡ് 2018-2020 കാലഘട്ടത്തിൽ നെതർലൻഡ്സിനെ പരീശിലിപ്പിക്കുകയും 2023 ജനുവരിയിൽ ലൂയിസ് വാൻ ഗാലിന്‍റെ പകരക്കാരനായി വീണ്ടും ചുമതലയേൽക്കുകയായിരുന്നു. എന്നാൽ രണ്ടാം തവണ തിരുച്ചു വന്നെങ്കിലും ടീമിനെ വലിയ വിജയങ്ങളിലേക്ക് നയിക്കാൻ റൊണാൾഡിന് സാധിച്ചിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com