

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി; ശ്രദ്ധേയമായി ഫിഫയുടെ തീരുമാനം
ഫിഫ വേൾഡ്കപ്പ് ആവേശത്തിലാണ് ലോകം മുഴുവൻ. ടീമുകൾ ഗംഭീര പ്രകടനവുമായി മുന്നോട്ടു പോകുന്നതിനിടെ ഫിഫയുടെ ചില നയങ്ങളും കൈയടി നേടുന്നുണ്ട്. ഓരോ മാച്ചിലെയും മികച്ച കളിക്കാരനു സമ്മാനിക്കുന്ന ട്രോഫിയിൽ ഫിഫ നടത്തിയിരിക്കുന്ന ചില മാറ്റങ്ങളാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. സാധാരണയായി മാൻ ഒഫ് ദി മാച്ചിനു നൽകുന്ന ട്രോഫിയിൽ പരസ്യവരുമാനത്തിന്‍റെ ഭാഗമായി മദ്യക്കമ്പനിയുടെ പേരും ഉൾപ്പെടുത്താറുണ്ട്.
അർജന്‍റൈൻ താരം ലയണൽ മെസി, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കെല്ലാം മദ്യക്കമ്പനിയുടെ പേരു കൂടി പതിപ്പിച്ച ട്രോഫിയാണ് ഫിഫി നൽകിയത്. എന്നാൽ മുസ്ലിം താരങ്ങൾക്കു നൽകിയ ട്രോഫിയിൽ നിന്ന് മദ്യക്കമ്പനിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്.
ഈജിപ്റ്റ് താരം മുഹമ്മദ് സാലാ, ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ എന്നിവർക്കു നൽകിയ ട്രോഫിയിൽ ഈ വ്യത്യാസം പ്രകടമാണ്. മുസ്ലിം താരങ്ങളുടെ മതപരമായ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതിന്‍റെ ഭാഗമായാണ് ഫിഫയുടെ ഈ നടപടി.