'ഫോഴ്സാ കൊച്ചി എഫ്സി'; ഫുട്ബോൾ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്

കേരളത്തിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് വാങ്ങുന്ന ആദ്യ ചലച്ചിത്ര താരമാണ് പൃഥ്വിരാജ്.
'ഫോഴ്സാ കൊച്ചി എഫ്സി'; ഫുട്ബോൾ  ടീമിന്‍റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്
'ഫോഴ്സാ കൊച്ചി എഫ്സി'; ഫുട്ബോൾ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്
Updated on

കൊച്ചി: പുതിയ ഫുട്ബോൾ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ. ഫോഴ്സാ കൊച്ചി എഫ്സിയെന്നാണ് ടീമിന്‍റെ പേര്. സമൂഹമാധ്യമത്തിലൂടെയാണ് പൃഥ്വിരാജ് ടീമിന്‍റെ പേര് പുറത്തു വിട്ടത്. സൂപ്പർലീഗ് കേരള ഫുട്ബോളിലെ കൊച്ചി ഫ്രാഞ്ചൈസിയാണ് പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ളത്.

ഒരു പുതിയ അധ്യായം കുറിക്കാൻ ഫോഴ്സാ കൊച്ചി എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കേരളത്തിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് വാങ്ങുന്ന ആദ്യ ചലച്ചിത്ര താരമാണ് പൃഥ്വിരാജ്. സെപ്റ്റംബറിലാണ് ലീഗ് പോരാട്ടം ആരംഭിക്കുക.

കൊച്ചി പൈപ്പേഴ്‌സ്, കാലിക്കറ്റ് സുൽത്താൻസ്, തൃശൂര്‍ റോർ, കണ്ണൂർ സ്‌ക്വാഡ്, തിരുവനന്തപുരം കൊമ്പൻസ്, മലപ്പുറം എഫ്‌സി ടീമുകളാണ് സൂപ്പർലീഗിന്‍റെ ആദ്യ സീസണിൽ മത്സരിക്കുന്നത്. ഇതിൽ കൊച്ചി പെപ്പേഴ്സ് എന്ന കൊച്ചി ഫ്രാഞ്ചസി വാങ്ങിയാണ് പൃഥ്വിരാജ് റീ ബ്രാൻഡ് ചെയ്യുന്നത്. സോഷ്യൽമീഡിയയിലൂടെ പുതിയ ടീമിന് പേര് നിർദേശിക്കാൻ പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നു.

'ഫോഴ്സാ കൊച്ചി എഫ്സി'; ഫുട്ബോൾ  ടീമിന്‍റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്
കേരള ഫുട്ബോളിന്‍റെ തലവര മാറ്റാൻ സൂപ്പർ ലീഗ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com