

ലിയാം പ്ലങ്കറ്റ്
ലണ്ടൻ: 2019 ഏകദിന ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ലിയാം പ്ലങ്കറ്റ് ബേസ്ബോളിൽ അരങ്ങേറ്റം കുറിച്ചു. സ്വതന്ത്ര അമെരിക്കൻ ക്ലബ്ബായ ഓക്‌ലാൻഡ് ബാലേഴ്സിന് വേണ്ടിയാണ് താരം കന്നി മത്സരം കളിച്ചത്.
അമെരിക്കയിലെ വെസ്റ്റ് കോസ്റ്റിൽ വച്ച് നടന്ന പയനിയർ ബേസ്ബോൾ ലീഗിലാണ് താരം കളിച്ചത്. റൈമോണ്ടി പാർക്കിൽ തടിച്ചു കൂടിയ 1000ത്തിലധികം ആരാധകർക്കു മുന്നിൽ 41കാരനായ പ്ലങ്കറ്റ് 5 പിച്ചുകൾ എറിഞ്ഞ് ഫ്രീബേർഡ്സിന്‍റെ ജോഷ് ഡുവാർട്ടയെ പുറത്താക്കിയെങ്കിലും 18-11 ന് ഫ്രീബേർഡ്സിനോട് പരാജയപ്പെട്ടു.
അതേസമയം, ഇംഗ്ലണ്ടിനു വേണ്ടി മൂന്നു ഫോർമാറ്റിലുമായി 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട് പ്ലങ്കറ്റ്. അതിൽ നിന്നും 201 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു.