മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസനെ മരിച്ച നിലയിൽ കണ്ടെത്തി

താരം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
Former Indian cricketer David Johnson found dead in Bengaluru
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസനെ മരിച്ച നിലയിൽ കണ്ടെത്തി
Updated on

ബംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസനെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊത്തനൂരിലെ നാലാം നിലയിലുള്ള അപ്പാർട്ട്മെന്‍റിൽ നിന്ന് താഴെ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

താരം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങൾ ആരും മറ്റു സംശയങ്ങൾ ഉന്നയിച്ചിട്ടില്ല.

52കാരനായ ഡേവിഡ് കുറച്ചു കാലമായി മോശം അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും മകളും മകനുമൊപ്പമാണ് താമസിച്ചിരുന്നത്. 1996ൽ ഡേവിഡ് ഇന്ത്യയ്ക്കു വേണ്ടി രണ്ടു ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com