'സഞ്ജുവിന്‍റെ സംഭാവനകൾ വലുത്, പക്ഷേ നിലവിലെ ഫോമിനാണ് പ്രാധാന്യം': വിശദീകരണവുമായി ഗംഭീർ

സഞ്ജു സാംസണുമായി സ്വകാര്യ സംഭാഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ അത് പരസ‍്യമാക്കാൻ സാധിക്കില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു
gautham gambhir breaks silence on why drop sanju samson for vaibhav suryavanshi

ഗൗതം ഗംഭീർ

Updated on

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെ ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഈ പശ്ചാത്തലത്തിൽ പ്രതികരിച്ചിരിക്കുകയാണ് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. ഇതു സംബന്ധിച്ച് സഞ്ജുവിനോട് സംസാരിച്ചതായും എന്നാൽ പരിശീലകനും താരവും തമ്മിലുള്ള സ്വകാര‍്യ സംഭാഷണമായതിനാൽ അത് പരസ‍്യമാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ. സഞ്ജു ഇന്ത‍്യയ്ക്കു വേണ്ടി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും എന്നാൽ ചിലപ്പോൾ നിലവിലെ പ്രകടനം കണക്കിലെടുക്കേണ്ടി വരുമെന്നും ഗംഭീർ പറഞ്ഞു. ഈ പരമ്പരയിൽ അദ്ദേഹത്തിന് തിരിച്ചു വരാൻ സാധിക്കില്ലെന്ന് കർശനമായ നിയമമൊന്നുമില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരഫലങ്ങൾക്കാണ് പ്രാധാന‍്യമെന്നും ഗംഭീർ പറഞ്ഞു.

കൗമാര താരം വൈഭവ് സൂര‍്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് അഭിഷേക് ശർമയ്ക്കൊപ്പമുള്ള ഓപ്പണിങ് കോംബിനേഷനിൽ ടീം മാനേജ്മെന്‍റ് വിശ്വസിച്ചതിനാലാണെന്നും വൈഭവിനെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത‍്യൻ ടീം ഒന്നടങ്കം പരാജയപ്പെട്ടുവെന്നും ഗംഭീർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com