ന‍്യൂസിലൻഡിനെതിരായ പരമ്പര; ഗുർനൂർ ബ്രാറിന് ഇന്ത‍്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഗുർനൂർ ബ്രാർ; കുൽദീപ് യാദവ് റിലീസ്, ആദ്യ ടെസ്റ്റ് നവംബർ 19ന് വെല്ലിങ്ടണിൽ
gurnoor brar added to indian squad for test series against new zealand

ഗുർനൂർ ബ്രാർ

File

Updated on: 

മൗണ്ട് മൗംഗനുയി: ന‍്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ പേസർ ഗുർനൂർ ബ്രാറിനെ ഉൾപ്പെടുത്തി. നവംബർ 19നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതേസമയം, ആഭ‍്യന്തര ക്രിക്കറ്റ് കളിക്കാൻ കുൽദീപ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കും. പേസിനെ പിന്തുണയ്ക്കുന്ന പിച്ചുകളായതിനാൽ കുൽദീപ് യാദവിനെ ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ‍്യതയില്ല.

ബിസിസിഐ ഇക്കാര‍്യം പ്രസ്താവനയിലൂടെ അറിയിച്ചു. ടെസ്റ്റ് ടീമിലെടുത്തതിനാൽ കിവീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ഗുർനൂർ ബ്രാർ കളിക്കില്ല. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത‍്യൻ ടീമിനൊപ്പം ചേർന്നു.

ന‍്യൂസിലൻഡിനെതിരേയുള്ള ഇന്ത‍്യയുടെ ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക‍്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൾ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ