ഗു​ര്‍പ്രീ​ത്- ഇന്ത്യയുടെ വൻമതിൽ

61 മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​യി വ​ല കാ​ത്ത​പ്പോ​ള്‍ അ​തി​ല്‍ 24 ക്ലീ​ന്‍ ഷീ​റ്റ്‌​സാ​ണ് ഗു​ര്‍പ്രീ​ത് സൃ​ഷ്ടി​ച്ച​ത്. ഇ​തൊ​രു റെ​ക്കോ​ഡാ​ണ്
ഗു​ര്‍പ്രീ​ത്- ഇന്ത്യയുടെ വൻമതിൽ
Updated on

സ്‌​പോ​ര്‍ട്‌​സ് ലേ​ഖ​ക​ന്‍

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്‍പ്പി​ന്‍റെ കാ​ല​ഘ​ട്ട​മാ​ണി​ത്. ആ​ദ്യം ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ് സ്വ​ന്ത​മാ​ക്കി. ഇ​പ്പോ​ഴി​താ സാ​ഫ് ഫു​ട്‌​ബോ​ള് ചാം​പ്യ​ന്‍ഷി​പ്പ് കി​രീ​ട​ത്തി​ന്‍റെ തൊ​ട്ട​രി​കി​ല്‍. ഈ ​നേ​ട്ട​ങ്ങ​ള്‍ക്ക് ക​ട​പ്പി​ട്ടി​രി​ക്കു​ന്ന​ത് പ​ല​രോ​ടാ​യി​രി​ക്കാം. സു​നി​ല്‍ ഛേത്രി​യും അ​ന്‍വ​ര്‍ അ​ലി​യും സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദു​മൊ​ക്കെ​യു​ണ്ടാ​കും. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഇ​ന്ത്യ​യു​ടെ വി​ജ​യ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​ത് ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ധു​വി​ന്‍റെ പ്ര​ക​ട​ന​മാ​ണെ​ന്നു നി​സം​ശ​യം പ​റ​യാം.

നി​ശ​ബ്ദ​നാ​യ പോ​രാ​ളി​യാ​യി ഗോ​ള്‍ പോ​സ്റ്റി​നു മു​ന്നി​ല്‍ നി​ല​യു​റ​പ്പി​ക്കു​ന്ന ഗു​ര്‍പ്രീ​തി​ന്‍റെ മി​ക​വി​ലാ​ണ് സാ​ഫ് ഫു​ട്‌​ബോ​ള്‍ സെ​മി​യി​ല്‍ ഇ​ന്ത്യ ലെ​ബ​ന​നെ ഷൂട്ടൗട്ടിൽ കീ​ഴ​ട​ക്കി​യ​ത്. ലെ​ബ​ന​ന്‍ താ​രം ഹ​സ​ന്‍ മാ​റ്റു​ക്കി​ന്‍റെ കി​ക്ക് അ​വി​ശ്വ​സ​നീ​യ​മാം വ​ണ്ണം ഗു​ര്‍പ്രീ​ത് ത​ടു​ത്തു. ബോ​ക്‌​സി​ല്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന ഗു​ര്‍പ്രീ​തി​നെ ക​ണ്ട് ലെ​ബ​ന​ന്‍റെ ഖ​ലീ​ല്‍ ബാ​ദ​റി​ന്‍റെ ഷോ​ട്ട് ല​ക്ഷ്യം തെ​റ്റു​ക​യും ചെ​യ്തു. ക്രി​ക്ക​റ്റി​ല്‍ ഇന്ത്യയുടെ വൻമതിൽ എ​ന്ന് നാം ​രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ പ​റ​യു​മെ​ങ്കി​ല്‍ ഫു​ട്‌​ബോ​ളി​ലേ​ക്കു വ​രു​മ്പോ​ള്‍ ആ ​പേ​ര് ഇ​ണ​ങ്ങു​ന്ന​ത് ഗു​ര്‍പ്രീ​തി​നാ​ണ്.

61 മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​യി വ​ല കാ​ത്ത​പ്പോ​ള്‍ അ​തി​ല്‍ 24 ക്ലീ​ന്‍ ഷീ​റ്റ്‌​സാ​ണ് ഗു​ര്‍പ്രീ​ത് സൃ​ഷ്ടി​ച്ച​ത്. ഇ​തൊ​രു റെ​ക്കോ​ഡാ​ണ്. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്ന സു​ബ്ര​ത പാ​ലി​നാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്ലീ​ന്‍ ഷീ​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 67 മ​ത്സ​ര​ങ്ങ​ളി​ല്‍ 18 ക്ലീ​ന്‍ ഷീ​റ്റ് ആ​യി​രു​ന്നു സു​ബ്ര​ത​പാ​ലി​നു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാം സ്ഥാ​നം പീ​റ്റ​ര്‍ ത​ങ്ക​രാ​ജി​നാ​ണ്, 55 മ​ത്സ​ര​ങ്ങ​ളി​ല്‍ 15 ക്ലീ​ന്‍ ഷീ​റ്റു​ക​ള്‍. യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച ഒ​രേ​യൊ​രു ഇ​ന്ത്യ​ന്‍ താ​രം കൂ​ടി​യാ​ണ് ഗു​ര്‍പ്രീ​ത്. 2016ല്‍ ​നോ​ര്‍വീ​ജി​യ​ന്‍ ക്ല​ബ് സ്റ്റാ​ബോ​യി​ക് ഫു​ട്‌​ബോ​ളി​നു വേ​ണ്ടി​യാ​ണ് ഗു​ര്‍പ്രീ​ത് സി​ങ് ക​ളി​ച്ച​ത്. അ​തു​പോ​ലെ ഇ​ന്ത്യ​ന്‍ നാ​യ​ക​നാ​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​വ​രി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് ഗു​ര്‍പ്രീ​ത്. ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ക്കി​ന്‍റെ ത​ന്ത്ര​ങ്ങ​ളു​ടെ കൂ​ടി ഫ​ല​മാ​ണ് ഗു​ര്‍പ്രീ​തി​ന്‍റെ വി​ജ​യം. ടീ​മി​ലെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍ കീ​പ്പ​റാ​യ അ​മ​രീ​ന്ദ​ര്‍ സി​ങ്ങു​ള്ള​പ്പോ​ഴും റൊ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ഗു​ര്‍പ്രീ​തി​ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ഇ​തോ​ടെ ഗു​ര്‍പ്രീ​തി​നു ത​ന്‍റെ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പാ​നു​മാ​യി. നാ​ളെ കു​വൈ​റ്റി​നെ​തി​രേ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ല്‍ ക​ളി​ക്കേ​ണ്ട​ത്. ടീ​മി​ലെ ഏ​റ്റ​വും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന താ​ര​വും ഗു​ര്‍പ്രീ​ത് സി​ങ് ത​ന്നെ. ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ ഒ​മ്പ​താം സാ​ഫ് ക​പ്പ് ഫൈ​ന​ല്‍ പ്ര​വേ​ശ​ന​മാ​ണി​ത്.

ഇ​തി​ല്‍ 2005, 2009, 2011, 2015, 2021 വ​ര്‍ഷ​ങ്ങ​ളി​ല്‍ ചാം​പ്യ​ന്‍ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ 2008, 2013, 2018 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നേ​രം ശ്രീ​ക​ണ്ഠീ​ര​വ​യി​ല്‍ ആ​വേ​ശാ​ര​വം മു​ഴ​ക്കി​യ ഇ​ന്ത്യ​ന്‍ കാ​ണി​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ല്‍ ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് സു​നി​ല്‍ ഛേത്രി​യും ഗു​ര്‍പീ​തും രം​ഗ​ത്തെ​ത്തി. കാ​ണി​ക​ളു​ടെ പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. ഫൈ​ന​ല്‍ പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ ഗോ​ളി ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം കാ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത് വൈ​ക്കിം​ഗ് ക്ലാ​പ് ചെ​യ്തു. ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ല്‍ ഇ​ര​ട്ടി​മ​ധു​ര​മാ​യി ഈ ​കാ​ഴ്ച. കാ​ണി​ക​ളാ​ണ് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ക​രു​ത്ത് എ​ന്ന വി​ശേ​ഷ​ണ​ങ്ങ​ള്‍ അ​ടി​വ​ര​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന കാ​ഴ്ച കൂ​ടി​യാ​യി ഇ​ത്. നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യ​ട​ക്ക​മു​ള്ള എ​ല്ലാ താ​ര​ങ്ങ​ളും വൈ​ക്കിം​ഗ് ക്ലാ​പ്പി​നു​ണ്ടാ​യി​രു​ന്നു.

logo
Metro Vaartha
www.metrovaartha.com