

എർലിങ് ഹാലണ്ട്
ആരാധകരുടെ പ്രിയപ്പെട്ട ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തി നോർവേ താരം എർലിങ് ഹാലണ്ട്. പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപായാണ് താരം നീണ്ട മുടി മുറിച്ചത്. ഫിഫ വേൾഡ് കപ്പിലെ ഗംഭീര പ്രകടനത്തിനൊപ്പം ഹാലണ്ടിന്‍റെ നീണ്ട മുടിയും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്‍റെ പുതിയ ലുക്ക് പുറത്തു വിട്ടു.
പുതിയ ഹെയർ സ്റ്റൈൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ന്യൂ സീസൺ ന്യൂ ട്രിം എന്ന കുറിപ്പോടെയാണ് ഹാലണ്ട് തന്‍റെ ഹെയർ സ്റ്റൈൽ മാറ്റുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മത്സരത്തിനു ശേഷം നീണ്ട മുടി പറത്തിക്കൊണ്ട് നടക്കുന്ന ഹാലണ്ടിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മത്സരത്തിനിടെ ഹാലണ്ട് മുടി കെട്ടുന്നതും ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു.