ഭാര്യയുമായി വേർപിരിയുന്നുവെന്ന് ഹാർദിക് പാണ്ഡ്യ

വേർപിരിയാമെന്ന തീരുമാനം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഈ പ്രതിസന്ധിഘട്ടത്തിൽ സ്വകാര്യത നൽകണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്.
നടാഷ സ്റ്റാൻകോവിക്| ഹാർദിക് പാണ്ഡ്യ
നടാഷ സ്റ്റാൻകോവിക്| ഹാർദിക് പാണ്ഡ്യ
Updated on

ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വിവാഹമോചിതനാകുന്നു. പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവികും സമൂഹമാ‌ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാലു വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം പരസ്പര ധാരണയോടെ വേർപരിയാനായി തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇരുവരും ചേർന്ന് എഴുതിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവർക്കും അഗസ്ത്യ എന്ന ഒരു മകനുമുണ്ട്.

വേർപിരിയാമെന്ന തീരുമാനം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഈ പ്രതിസന്ധിഘട്ടത്തിൽ സ്വകാര്യത നൽകണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. സെർബിയൻ സ്വദേശിയായ നടാഷ മോഡലും നടിയുമാണ്.

പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന സിനിമയിലൂടെയാണ് നടാഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com