

ഹാർദിക് പാണ്ഡ‍്യ, നിതീഷ് കുമാർ റെഡ്ഡി
ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത‍്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയ്ക്ക് നഷ്ടമായേക്കും. താരത്തിന് കായികക്ഷമത വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ബൗളിങ് വർക്ക്‌ലോഡ് പൂർത്തിയാക്കാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം സെലക്ഷനിൽ നിന്നും ഹാർദിക്കിനെ ഒഴിവാക്കിയെന്നുമാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷം താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന നിമിഷത്തിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. ഹാർദിക്കിന്‍റെ പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം നൽകാനാണ് കൂടുതൽ സാധ‍്യത.