വിഖ്യാത ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഹൾക്ക് ഹോഗൻ കോമയിലാണെന്ന അഭ്യൂഹം ശക്തമായിരുന്നു.
hulk hogan passes away

ഹൾക്ക് ഹോഗൻ

Updated on

ഫ്ലോറിഡ: ഗുസ്തി ഇതിഹാസവും ഡബ്ല്യു ഡബ്ല്യു ഇ താരവുമായ ഹൾക്ക് ഹോഗൻ അന്തരിച്ചു. ടെറി ജീൻ ബോളിയ എന്നാണ് യഥാർഥ പേര്. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ വസതിയിൽ വച്ചായിരുന്നു മരണം. ഹൾക്ക് ഹോഗൻ കോമയിലാണെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ഭാര്യ സ്കൈ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഡബ്ല്യു ഡബ്ല്യു ഇ ‌ജനപ്രിയമാക്കിയതിൽ ഒന്നാം സ്ഥാനത്താണ് ഹൾക്ക് ഹോഗൻ. നിരവധി ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയിട്ടുണ്ട്. 1980 മുതൽ 90 കൾ വരെ ഗുസ്തിയിൽ നിറഞ്ഞു നിന്നു.

സിനിമകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിന്നു. വലിയ ആരാദകവൃന്ദമാണ് ഹൾക്കിന് സ്വന്തമായുണ്ടായിരുന്നത്. ദിവസങ്ങൾക്കു മുൻപ് ഹൾക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ.

ആ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. 2009ൽ വിവാഹമോചനം നേടിയതിനു ശേഷം 2010ൽ ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം കഴിച്ചു. ഒരുവർഷത്തിനു ശേഷം വീണ്ടും വിവാഹമോചിതനായി. 2023ലാണ് സ്കൈ ഡെയ്ലിയെ വിവാഹം കഴിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com