"നിരാശ തോന്നിയിരുന്നു, പക്ഷേ ഹാപ്പിയാണ്"; ഏഷ്യൻ ഗെയിംസിൽ തിളങ്ങി കോഴിക്കോട്ടുകാരി

ആളുകൾ വ്യത്യസ്തരായിരുന്നു എന്നതൊഴിച്ചാൽ, ഇതൊരു സാധാരണ മത്സരം പോലെയാണ് അനുഭവപ്പെട്ടതെന്ന വിദർശ.
"I felt disappointed, but I am happy": Kozhikode native shines at the Asian Games

വിദർസ വിനോദ്

Updated on

ഏഷ്യൻ ഗെയിംസിന്‍റെ ആദ്യ ദിനം തന്നെ വെള്ളിമെഡൽ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യ. ‌കോഴിക്കോട്ടുകാരി വിദർശ വിനോദ് അടക്കമുള്ള താരങ്ങളുടെ ഗംഭീര പ്രകടനമാണ് വനിതകളുടെ 10 മീറ്രർ റൈഫിൾ മത്സരത്തിൽ ഇന്ത്യക്ക് വെള്ളി നേടിക്കൊടുത്തത്. വിദർശക്കു പുറമേ എളവേനിൽ വളരിവൻ, സോനം ഉത്തം മാസ്കർ എന്നിവരടങ്ങുന്ന ടീമാണ് വിജയം നേടിയത്. 27കാരിയായ വിദർസയുടെ ആദ്യ ഏഷ്യൻ ഗെയിംസാണിത്. വ്യക്തിഗത മത്സരത്തിൽ ചെറിയ പോയിന്‍റിന്‍റെ വ്യത്യാസത്തിൽ വിദർശയ്ക്ക് ഫൈനൽ മത്സരം നഷ്ടപ്പെട്ടുവെങ്കിലും താനിപ്പോൾ സന്തോഷവതിയാണെന്ന് വിദർശ പറയുന്നു. ഏഷ്യൻ ഗെയിംസ് പോലെയുള്ള വലിയ മത്സരങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളോ മറ്റോ എനിക്കുണ്ടായിരുന്നില്ല. എനിക്ക് പ്രത്യേകിച്ച് ഒരു വ്യത്യാസവും തോന്നിയില്ല; ആളുകൾ വ്യത്യസ്തരായിരുന്നു എന്നതൊഴിച്ചാൽ, ഇതൊരു സാധാരണ മത്സരം പോലെയാണ് അനുഭവപ്പെട്ടതെന്ന വിദർശ.

വ്യക്തിഗത മത്സരത്തിന്‍റെ ഫൈനലിൽ കയറാനാകാതെ വന്നപ്പോൾ കുറച്ച് നിരാശ തോന്നിയിരുന്നു. രണ്ട് സീരീസിൽ നല്ല രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചില്ല. സ്കോർ കുറവായിരുന്നു. അപ്പോൾ നിരാശ തോന്നിയിരുന്നു. പക്ഷേ ക്ഷഇപ്പോൾ വളരെ സന്തോഷവതിയാണ്. കാരണം, തോറ്റു കൊടുക്കാൻ തയറല്ലെന്ന് വിദർശ.

2018ൽ സെന്‍റ് മേരീസ് കോളെജിൽ എൻസിസി കാഡറ്റ് ആയിരുന്ന സമയത്താണ് ആകസ്മികമായി ഷൂട്ടിങ് അവസരം ലഭിച്ചകെന്ന് വിദർശ. ഒരു വർഷത്തിനുള്ളിൽ ഷൂട്ടിങ്ങിൽ കഴിവുണ്ടെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പതിയെ ഷൂട്ടിങ് തന്നെ പ്രൊഫഷൻ ആയി തെരഞ്ഞെടുത്തു. ഷൂട്ടിങ് പരിശീലനത്തിനു വേണ്ടി 2022ൽ ഡൽഹിയിലെത്തി. 2025ൽ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ആദ്യ അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കി.

10 മീറ്റർ റൈഫിൾ പരിശീലനം വെറും രണ്ടു മാസങ്ങൾക്കു മുൻപാണ് ആരംഭിച്ചതെന്ന് വിദർശ. 50 മീറ്റർ റൈഫിളിലും വിദർശ മത്സരിക്കുന്നുണ്ട്. അതു തനിക്ക് കുറച്ചു കൂടി എളുപ്പമാണ്. അടുത്ത ദിവസം മുതൽ അതിനു വേണ്ടിയുള്ള പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നും താരം പറയുന്നു.

logo
Metro Vaartha
www.metrovaartha.com