2028 ടി20 ലോകകപ്പ്: യോഗ‍്യത ഉറപ്പാക്കി 12 ടീമുകൾ

ഓസ്ട്രേലിയയും ന‍്യൂസിലൻഡുമാണ് 2028 ടി20 ലോകകപ്പിന് വേദിയാകുന്നത്
icc 2028 t20 worldcup team qualification

2028 ടി20 ലോകകപ്പ്: യോഗ‍്യത ഉറപ്പാക്കി 12 ടീമുകൾ

Updated on

ന‍്യൂഡൽഹി: ഓസ്ട്രേലിയയും ന‍്യൂസിലൻഡും വേദിയാവുന്ന 2028 ടി20 ലോകകപ്പിനുള്ള യോഗ‍്യത ഉറപ്പാക്കി 12 ടീമുകൾ. ഇന്ത‍്യ, ന‍്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകൾ നേരിട്ട് യോഗ‍്യത നേടി.

അതേസമയം, റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, അയർലൻഡ് ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ‍്യത നേടി. 20 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ശേഷിക്കുന്ന എട്ട് ടീമുകളെ യോഗ‍്യതാ റൗണ്ടിലൂടെ തെരഞ്ഞെടുക്കും.

logo
Metro Vaartha
www.metrovaartha.com